TV Shows
കഴിഞ്ഞ 55 ദിവസം ഞാന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി ഇന്നലെ പൊട്ടിയപ്പോഴേ എനിക്ക് തോന്നി ഞാന്‍ പോകുമെന്ന്, ഷോ തനിക്ക് മതിയായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശ്രുതി പറഞ്ഞത്
കഴിഞ്ഞ 55 ദിവസം ഞാന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി ഇന്നലെ പൊട്ടിയപ്പോഴേ എനിക്ക് തോന്നി ഞാന്‍ പോകുമെന്ന്, ഷോ തനിക്ക് മതിയായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശ്രുതി പറഞ്ഞത്
കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും ശ്രുതി ലക്ഷ്മിയാണ് പുറത്തായത്. ശ്രുതിയുടെ പേര് എഴുതിയ കാർഡ് മോഹൻലാൽ ഉയർത്തി കാണിക്കുകയായിരുന്നു. സമ്മിശ്ര വികാരങ്ങളോടെയാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട വിവരം ശ്രുതി സ്വീകരിച്ചത്.
ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷിനെ ഹഗ് ചെയ്താണ് ശ്രുതി യാത്ര പറയാന്‍ ആരംഭിച്ചത്. പിന്നീട് ഷിജു, മിഥുന്‍, ശോഭ, അഖില്‍, ജുനൈസ്, വിഷ്ണു എന്നിവരോടും ശ്രുതി യാത്ര ചോദിച്ചു. ഹൗസിൽ നിന്നും പുറത്തിറങ്ങും മുമ്പ് ഏറെ നേരം പ്രിയ സുഹൃത്ത് റിനോഷിനെ കെട്ടിപിടിച്ച് ശ്രുതി ഒരുപാട് പൊട്ടി കരഞ്ഞു.
ഷോ തനിക്ക് മതിയായിരുന്നു എന്നാണ് അവതാരകനായ മോഹന്‍ലാലിനോട് ശ്രുതി പറഞ്ഞത്. “എനിക്ക് ഇന്നലേ മനസില്‍ തോന്നി, ഇന്ന് പോകുമെന്ന്. കാരണം എനിക്ക് മതിയായി. ഒരു സ്ഥലത്ത് എനിക്ക് മതിയായി എന്ന് തോന്നിയാല്‍ നന്നായിട്ട് പ്ലേ ചെയ്യാന്‍ പറ്റില്ല എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. ഇനി അങ്ങോട്ട് പോയാല്‍ ഈ ശ്രുതിയില്‍ നിന്ന് മാറും. മാനസികമായി ബുദ്ധിമുട്ടാവും. കഴിഞ്ഞ 55 ദിവസം ഞാന്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന കുപ്പി ഇന്നലെ പൊട്ടിയപ്പോഴേ എനിക്ക് തോന്നി ഞാന്‍ പോകുമെന്ന്”, ശ്രുതി പറഞ്ഞു.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ- “ഇത് വലിയൊരു അനുഭവമാണ്. അവിടെനിന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം, ഈ കുട്ടിയെന്താ ഇങ്ങനെ എന്നൊക്കെ. പക്ഷേ ബിഗ് ബോസ് വീട്ടിലേക്ക് കയറിക്കഴിഞ്ഞാല്‍ തികച്ചും വേറിട്ടൊരു അനുഭവമാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ശരിയെന്ന് തോന്നുന്നത് നമുക്ക് തെറ്റായിരിക്കാം. വീട്ടിലെ ആളുകള്‍ ഞാന്‍ ഭയങ്കര ഫേക്ക് ആണെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് ഫീല്‍ ചെയ്തത്. ഞാന്‍ ഇങ്ങനെയാണ്”, ശ്രുതി പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് പോകുമ്പോള്‍ ആരെയാവും കൂടുതല്‍ മിസ് ചെയ്യുകയെന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങനെ- “റിനോഷിനെയും മിഥുനിനെയും മിസ് ചെയ്യും. അത്രയും ക്വാളിറ്റിയുള്ള രണ്ട് വ്യക്തിത്വങ്ങളാണ്. ഇവര്‍ ടോപ്പ് 3 ല്‍ എങ്കിലും വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”, ശ്രുതി പറഞ്ഞു.
അതേസമയം ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ എട്ട് പേര്‍ കൂടിയുണ്ട്. ജുനൈസ്, സാഗര്‍, അനു, സെറീന, ശോഭ, റെനീഷ, അഖില്‍, വിഷ്ണു എന്നിവരാണ് അത്.
