Connect with us

എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി !!! – ടോവിനോയുടെ കിടിലൻ ഡയലോഗ് !

Malayalam Breaking News

എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി !!! – ടോവിനോയുടെ കിടിലൻ ഡയലോഗ് !

എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി !!! – ടോവിനോയുടെ കിടിലൻ ഡയലോഗ് !

മലയാള സിനിമയിലെ കഴിവുറ്റ താരങ്ങൾ അണിനിരന്ന ചിത്രമാണ് ലൂസിഫർ. ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും 100 ശതമാനം നീതി പുലർത്തിയാണ് പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയത്.

ലൂസിഫറിൽ മോഹൻലാലിനും മഞ്ജുവിനും പ്രിത്വിക്കുമൊപ്പം തിളങ്ങിയ താരമാണ് ടോവിനോ തോമസും. ട്രെയിലറിൽ തന്നെ ടോവിനോയുടെ ഡയലോഗുകൾ ഹിറ്റ് ആയിരുന്നു. ഇന്നലെ ചിത്രം റിലീസ് ആയതിനു പിന്നാലെ ട്രെയ്‌ലർ 2.5 മില്ലിയൺ കാഴ്ചക്കാർ പിന്നിട്ടതിൽ ആഘോഷവുമുണ്ടായിരുന്നു.

ഇപ്പോൾ മറ്റൊരു സൂപ്പർ ചിത്രം പങ്കു വയ്ക്കുകയാണ് ടോവിനോ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ. എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി !!!എന്ന ക്യാപ്ഷനോടെ ടോവിനോ മോഹൻലാലും സുചിത്രയും പ്രിത്വിരാജ്ഉം സുപ്രിയയും നിൽക്കുന്ന ചിത്രം പങ്കു വച്ചിരിക്കുന്നു. അതിനൊപ്പം ലൈറ്റ് കയ്യിൽ പിടിച്ച് ഫോട്ടോക്ക് അനുയോജിച്ച വെളിച്ചം നൽകുന്ന ടോവിനോയുടെ ചിത്രവും പങ്കു വച്ചിട്ടുണ്ട്.

ഇനി കേരളത്തിൽ ഇരുട്ട് ഇല്ല മക്കളെ. അണ്ണൻ ലൈറ്റിംഗ് തുടങ്ങി മക്കളെ.. മണി ആശാനോട് മാറി നിക്കാൻ പറ ഇനി kseb അണ്ണൻ ഭരിക്കും.. എന്നൊക്കെയാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്റ് . എന്തായാലൂം ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

tovino thomas facebook post

More in Malayalam Breaking News

Trending