Connect with us

തൃശൂർ പൂരത്തിന്റെ ദൃശ്യങ്ങൾക്കപ്പുറം വിസ്മയം തീർക്കാൻ ദി സൗണ്ട് സ്റ്റോറി ഏപ്രിൽ അഞ്ചിന് തീയേറ്ററുകളിലേയ്ക്ക് !!!

Malayalam Breaking News

തൃശൂർ പൂരത്തിന്റെ ദൃശ്യങ്ങൾക്കപ്പുറം വിസ്മയം തീർക്കാൻ ദി സൗണ്ട് സ്റ്റോറി ഏപ്രിൽ അഞ്ചിന് തീയേറ്ററുകളിലേയ്ക്ക് !!!

തൃശൂർ പൂരത്തിന്റെ ദൃശ്യങ്ങൾക്കപ്പുറം വിസ്മയം തീർക്കാൻ ദി സൗണ്ട് സ്റ്റോറി ഏപ്രിൽ അഞ്ചിന് തീയേറ്ററുകളിലേയ്ക്ക് !!!

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത ‘ദി സൗണ്ട് സ്റ്റോറി’ ഏപ്രില്‍ 5നു തീയറ്ററുകളിലെത്തും. ജനലക്ഷങ്ങളുടെ വികാരമായ തൃശൂർ പൂരം അതെ തനിമയോടെ സ്‌ക്രീനിലെത്തിച്ചാണ് സിനിമ വ്യത്യസ്തമാകുന്നത്. ശബ്ദമിശ്രണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന റസൂല്‍ പൂക്കുട്ടി നായകനായി ക്യാമറയ്ക്ക് മുന്നിലെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താനായി എത്തുന്നതാണ് കഥാപ്രമേയം.  

ലോകത്തിലെ ഏറ്റവും വലിയ പൂരങ്ങളിലൊന്നാണ് കേരളത്തിന്റെ തന്നെ സ്വന്തമായ തൃശ്ശൂര്‍ പൂരം. വിവിധ വര്‍ണങ്ങളും മേളങ്ങളുമൊക്കെയായി കേരളത്തിലൊന്നാകെ ഓളം തുള്ളിച്ച് കടന്നു പോകുന്ന പൂരത്തിന്റെ ഒരു വ്യത്യസ്ഥ കഥയുമായാണ് ശബ്ദമാന്ത്രികന്‍ റസ്സൂല്‍ പൂക്കുട്ടി ഇത്തവണയെത്തുന്നത്.

തൃശ്ശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യാനാഗ്രഹിക്കുന്ന ഒരു സൗണ്ട് എഞ്ചിനീയറായാണ് ചിത്രത്തില്‍ റസ്സൂല്‍ പൂക്കുട്ടിയെത്തുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍നിന്ന് പ്രസാദ് പ്രഭാകറാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂല്‍ തന്നെയാണ്. 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവര്‍ക്കും തൃശൂർ പൂരം ആസ്വദിക്കാവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.

പൂരത്തിനെഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് കാഴ്ച ശക്തി ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പൂരത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കി ചിത്രം സംവിധാനം ചെയ്തത്നേരത്തെ ഓസ്‌കാര്‍ പരിഗണനപ്പട്ടികയില്‍ ഇടം നേടിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

റസൂല്‍ പൂക്കുട്ടിയെ കൂടാതെ ജോര്‍ജ്ജ് കുര്യനായി ജോയ് മാത്യുവും ആല്‍വിന്‍ എന്ന കഥാപാത്രമായി സുനില്‍ സുഖദയും പ്രധാന വേഷങ്ങളിലെത്തുന്നു. പെരുവം കുട്ടന്‍ മാരാര്‍, അഫ്സല്‍ യൂസഫ്, നിഭ നമ്പൂതിരി, കൈരളി പ്രസാദ്, നദി പ്രസാദ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്.

പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയുടെ രാജീവ് പനക്കലും പ്രസാദ് പ്രഭാകര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കഥ, തിരക്കഥ, സംവിധാനം പ്രസാദ് പ്രഭാകര്‍, സംഗീതം രാഹുല്‍ രാജ്, ഗാനരചന ഫൗസിയ അബൂബക്കര്‍, പശ്ചാത്തലസംഗീതം ശരത്, ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി, വിജയ് കുമാര്‍, എഡിറ്റിങ് ഉണ്ണി മലയില്‍, ആന്‍റണി, കലാസംവിധാനം ബാവ, വസ്താലങ്കാരം ശില്‍ക്ക രാജ്, ഛായാഗ്രഹണം അനിയന്‍ ചിത്രശാല, നീല്‍ ഡി. കുഞ്ഞ, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്.

the sound story filim relese

More in Malayalam Breaking News

Trending

Recent

To Top