Connect with us

മോനേ ക്ഷമിക്കണം! നീ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെ; ടൊവിനോയുടെ കൈ പിടിച്ച് ആ മനുഷ്യന്‍ പറഞ്ഞത്…

Malayalam Breaking News

മോനേ ക്ഷമിക്കണം! നീ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെ; ടൊവിനോയുടെ കൈ പിടിച്ച് ആ മനുഷ്യന്‍ പറഞ്ഞത്…

മോനേ ക്ഷമിക്കണം! നീ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെ; ടൊവിനോയുടെ കൈ പിടിച്ച് ആ മനുഷ്യന്‍ പറഞ്ഞത്…

എടിഎം ബൂത്തുകളില്‍ എല്ലാം വെള്ളം കയറി കയ്യില്‍ പണമില്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടി: ടൊവിനോ തോമസ്

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രാഷ്ട്രീയ-സാമൂഹ്യ ഭേദമന്യേ നിരവധി പേരാണ് മലയാളികള്‍ക്ക് രക്ഷകരായെത്തിയത്. സിനിമാ താരങ്ങളും മറ്റു പ്രമുഖരും സാമ്പത്തികമായി സഹായിച്ചപ്പോള്‍ സന്നദ്ധസംഘടനകളും മത്സ്യത്തൊഴിലാളികളും സാധാരണക്കാരും മറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. എന്നാല്‍ തുടക്കം മുതല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച സിനിമാ താരമാണ് ടൊവിനോ തോമസ്. ഇതോടെ ടൊവിനോ തോമസ് നാടിന്റെ മുത്തായി….കേരളക്കരയുടെ അഭിമാനമായി മാറി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് ടൊവിനോ അവിചാരിതമായാണ് എത്തിപ്പെടുന്നത്. ആഗസ്റ്റ് 15നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അതെ ദിവസം ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞ് കോഴിക്കോട് എത്തിയ താരത്തെ അവിടെ ഒരു രോഗിക്ക് കാണാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് ഒരു ഡോക്ടറും സുഹൃത്തും ടൊവിനോയെ വിളിച്ചിരുന്നു. അന്നത്തെ ആ മഴ അസാധാരണമായി താരത്തിന് തോന്നിയിരുന്നില്ല. അവിടെ എത്തുമ്പോഴേക്കും ഡോക്ടറുടെ വീടാകെ വെള്ളം കയറിയിരുന്നുവെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രളയം തന്നെ നേരിട്ടു ബാധിച്ചില്ലെങ്കിലും ഇത്തരം കാഴ്ചകള്‍ അസ്വസ്ഥപ്പെടുത്തിയെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് എന്തെങ്കിലുമൊക്കെ നമുക്കും ചെയ്യണ്ടേ എന്നൊരു സുഹൃത്തിനോടു ടൊവിനോ ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ടൊവിനോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നത്. ആദ്യദിനം മുതല്‍ തന്നെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു താരം. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപിലെത്തി ആവശ്യമായ സഹായ വിതരണങ്ങള്‍ നടത്തുകയും ക്യാംപിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ക്യാംപിലുളളവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു താരം. കൂടാതെ സമീപ പ്രദേശത്ത് ദുരിതത്തില്‍പ്പെട്ട ആര്‍ക്കും തന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യമൊരുക്കാമെന്നും ടൊവിനോ നേരത്തേ വ്യക്തമാക്കിയിരുന്നു.

ദുരന്തമുഖത്തെ ഉറക്കമില്ലാത്ത നിരവധി രാത്രികളിലെ ചില കാഴ്ച്ചകള്‍ താരത്തിന്റെ മനസില്‍ നിന്നും ഇപ്പോഴും മാഞ്ഞു പോയിട്ടില്ല. പേരോ ഊരോ അറിയാത്തവരുടെ ഇടയിലേയ്ക്ക് അപ്രതീക്ഷിതമായി താന്‍ എത്തുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഈ നെട്ടോട്ടത്തിനിടെ മനസ്സില്‍ പതിഞ്ഞ, ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു വാചകമുണ്ട്, വീടു വിട്ടുപോകാന്‍ ആദ്യം കൂട്ടാക്കാതിരുന്ന ഒരാളുടെ വാചകമായിരുന്നു അത്. ഒടുവില്‍ രക്ഷപെട്ടെത്തിയപ്പോള്‍ കൈപിടിച്ച് മോനേ നീയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെ എന്നും ക്ഷമിക്കണം എന്നുമാണ് ആ മനുഷന്യന്‍ പറഞ്ഞതെന്ന് താരം പറയുന്നു.


പല സ്ഥലങ്ങളിലും പലരോടും ചിലപ്പോള്‍ ശബ്ദമുയര്‍ത്തേണ്ടിയും ദേഷ്യപ്പെടേണ്ടിയും വന്നിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. അതൊക്കെ അവര്‍ രക്ഷപെടണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. രണ്ടു പേരില്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തക സംഘം ക്രമേണ വലുതാവുകയായിരുന്നു. ചില ഘട്ടങ്ങളില്‍ പണമില്ലാതെ വിഷമിക്കേണ്ടി വന്നിട്ടുണ്ട്. കയ്യിലുള്ള പണമെല്ലാം തീര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയായി. എടിഎം ബൂത്തുകളിലെല്ലാം വെള്ളം കയറി. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പലരും സഹായത്തിനെത്തിയെന്നും താരം പറയുന്നു.

Tovino Thomas about Kerala flood relief

More in Malayalam Breaking News

Trending

Recent

To Top