Malayalam Breaking News
കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് UAE
കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് UAE
കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് UAE
പ്രളയക്കെടുതിയിലായ കേരളത്തിന് ധനസഹായമായി 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു. യു.എ.ഇ യുടെ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ വിശദീകരണമെത്തുന്നത്.
കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തിന് യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാന്‍ കഴിയില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതേതുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം എത്തുന്നത്. യു.എ.ഇ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളത്തിലുണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വിലയിരുത്തല്‍ നടക്കുന്നതേ ഉള്ളുവെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ടെന്നും ഇതല്ലാതെ ഔദ്യോഗികമായി ഒരു തുക തങ്ങള്‍ കേരളത്തിനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ച ഘട്ടത്തില്‍ എത്രയെങ്കിലും തുക വാഗ്ദാനം ചെയ്‌തോ ഇല്ലയോ എന്നതിനെ കുറിച്ച് അംബാസിഡര്‍ പറയുന്നില്ല.
UAE says no amount of financial aid announced