Connect with us

‘വെല്‍ഡണ്‍ ടൊവീനോ’ അഭിനന്ദനവുമായി ടിനി ടോം, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ!

Malayalam

‘വെല്‍ഡണ്‍ ടൊവീനോ’ അഭിനന്ദനവുമായി ടിനി ടോം, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ!

‘വെല്‍ഡണ്‍ ടൊവീനോ’ അഭിനന്ദനവുമായി ടിനി ടോം, വിമര്‍ശനവുമായി സോഷ്യല്‍മീഡിയ!

വലിയ പ്രേതിഷേധമാണ് സോഷ്യൽ മീഡിയയിൽ ടോവിനോ തോമസിനെതിരെ ഉയരുന്നത്.ഒരു കോളേജിൽ നടന്ന പരിപാടിക്കിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിച്ച നടന്‍ ടൊവീനോ തോമസ് ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ കെ എസ് യു രംഗത്തെത്തുകയും നടനെതിരെ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇപ്പോഴിതാ ടൊവീനോയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ടിനി ടോം.

കെ എസ് യു ടോവിനോയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് വെല്‍ഡണ്‍ ടൊവീനോ എന്നാണ് ടിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം, നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വലിയ വിമര്‍ശനങ്ങളാണ്ആരാധകര്‍ നടത്തിയിരിക്കുന്നത്.

മുമ്പൊരിക്കല്‍ ചെയ്തത് പോലെ വിമര്‍ശനങ്ങളുയരുമ്പോള്‍ ഈ പോസ്റ്റും പിന്‍വലിച്ച് നിങ്ങള്‍ പോകില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ ടൊവീനോയുടെ ഇത്തരം പ്രവൃത്തിയെ എങ്ങനെ ന്യായീകരിക്കാന്‍ തോന്നുന്നെന്നും മറ്റു ചിലര്‍ ചോദിക്കുന്നു.

tiny tom about tovino thomas

More in Malayalam

Trending

Recent

To Top