Bollywood
ഇന്ത്യയില്‍ മകളെയും പുറത്തു കൊണ്ടു പോകാനാവില്ല, കാരണത്തെ കുറിച്ച് ആലിയ ഭട്ട്
ഇന്ത്യയില്‍ മകളെയും പുറത്തു കൊണ്ടു പോകാനാവില്ല, കാരണത്തെ കുറിച്ച് ആലിയ ഭട്ട്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യയില്‍ മകള്‍ക്കൊപ്പം ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ആലിയ ഭട്ട്. അടുത്തിടെ ആലിയയും രണ്‍ബിര്‍ കപൂറും പത്ത് മാസം പ്രായമുള്ള മകളേയും കൊണ്ട് ന്യൂയോര്‍ക്കില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു.
ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ ആലിയ മകളേയും കൊണ്ട് നടക്കാനും പോയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തനിക്ക് ഇതിനാവില്ല എന്നാണ് ഒരു അഭിമുഖത്തില്‍ ആലിയ പറഞ്ഞത്. തനിക്ക് ഇതുപോലെ മകളെ പുറത്തു കൊണ്ടു പോകാനാവില്ല. അത് ഞങ്ങള്‍ക്ക് കുറച്ച് പ്രശ്‌നമുണ്ടാക്കും എന്നാണ് ആലിയ പറയുന്നത്.
മകളെയും കൊണ്ട് നടക്കുന്നതും കഫേയിലും ഷോപ്പിംഗിനും കൊണ്ടുപോകുന്നതും തനിക്ക് ഇഷ്ടമാണെന്നും ആലിയ പറയുന്നുണ്ട്. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മകളെയും കൊണ്ട് നടക്കാനിറങ്ങിയ ആലിയയുടെയും രണ്‍ബിറിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദമ്പതികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കുട്ടിയുടെ മുഖം പരസ്യമാക്കിയിരുന്നില്ല. 2022 ഏപ്രിലിലാണ് ആലിയയും രണ്‍ബിറും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആദ്യത്തെ കണ്‍മണിയായ റാഹയെ വരവേറ്റത്.