Bollywood
ത്രീ ഇഡിയറ്റ്‌സിലെ ലൈബ്രേറിയന്‍ അഖില്‍ മിശ്ര അന്തരിച്ചു; മരണം അടുക്കളയില്‍ തെന്നിവീണ്
ത്രീ ഇഡിയറ്റ്‌സിലെ ലൈബ്രേറിയന്‍ അഖില്‍ മിശ്ര അന്തരിച്ചു; മരണം അടുക്കളയില്‍ തെന്നിവീണ്
ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു. അടുക്കളയില്‍ തെന്നിവീണാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ആമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ ലൈബ്രേറിയന്‍ ഡൂബെ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അഖില്‍ മിശ്ര. ജര്‍മന്‍ നടി സൂസേയ്ന്‍ ബേണെറ്റ് ആണ് ഭാര്യ.
വ്യാഴാഴ്ചയാണ് നടന്‍ അഖില്‍ മിശ്രയുടെ മരണം. രക്തസമ്മര്‍ദ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അടുക്കളയില്‍ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നെന്നും തലയിടിച്ചാണ് വീണതെന്നും ഭാര്യ സൂസേയ്ന്‍ ബേണെറ്റ് അറിയിച്ചു.
ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിശ്രയുടെ സുഹൃത്ത് കുല്‍വീന്ദര്‍ ബക്ഷിയും നടന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ഹൈദരാബാദില്‍ ചിത്രീകരണത്തിലായിരുന്നു സൂസേയ്ന്‍ ബേണെറ്റ്.
ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിഖര്‍ തുടങ്ങിയവയാണ് അഖില്‍ മിശ്ര അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ ഷോകളിലും അഖില്‍ മിശ്രയുടെ സാന്നിധ്യമുണ്ടായിരുന്നു. ഉഡാന്‍, സി.ഐ.ഡി, ശ്രീമാന്‍ ശ്രീമതി, ഹാതിം തുടങ്ങിയവ അതില്‍ ചിലതാണ്.
2009 ഫെബ്രുവരി മൂന്നിനാണ് അഖില്‍ മിശ്രയും സൂസെയ്‌നും തമ്മിലുള്ള വിവാഹം. 2011 സെപ്റ്റംബര്‍ 30ന് പരമ്പരാഗതമായ ചടങ്ങുകളോടെ ഇവര്‍ വീണ്ടും വിവാഹിതരായി. ിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തുന്നത്.