Connect with us

സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

News

സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റായി നടന്‍ സുരേഷ് ഗോപിയ്ക്ക് നിയമനം. മൂന്ന് വര്‍ഷത്തേയ്ക്ക് ആണ് നിയമനം. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേണിംഗ് കൗണ്‍സില്‍ അധ്യക്ഷനായും കേന്ദ്രം നാമനിര്‍ദേശം ചെയ്തു. കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍ ആണ് സുരേഷ് ഗോപിയെ നിമയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് സ്ഥാപനത്തിന്റെ പുരോഗതിക്ക് മുതല്‍ കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് സുരേഷ് ഗോപിയോടായി മന്ത്രി പറഞ്ഞു.

അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ വര്‍മ്മയാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.

‘ജെ.എസ്.കെ’ എന്നൊരു ചിത്രവും സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജാനകി ്‌ന െസ്‌റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ പേര്. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍ ഉള്ള ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവും അഭിനയിക്കുന്നുണ്ട്. മേ ഹും മൂസ, പാപ്പന്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

More in News

Trending

Recent

To Top