News
‘തങ്കലാന്‍’ ഓസ്‌കറിനും മറ്റ് എട്ട് അന്താരാഷ്ട്ര പുരസ്‌കാങ്ങള്‍ക്ക് വേണ്ടിയും മത്സരിക്കും
‘തങ്കലാന്‍’ ഓസ്‌കറിനും മറ്റ് എട്ട് അന്താരാഷ്ട്ര പുരസ്‌കാങ്ങള്‍ക്ക് വേണ്ടിയും മത്സരിക്കും
വമ്പിച്ച മേക്കോവറുകള്‍ നടത്തി പ്രേക്ഷകരെ അമ്പരിച്ച താരമാണ് വിക്രം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. പാ രഞ്ജിത്ത് സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചതും.
ഇപ്പോഴിതാ സിനിമ ഓസ്‌കറിനും മറ്റ് എട്ട് അന്താരാഷ്ട്ര പുരസ്‌കാങ്ങള്‍ക്ക് വേണ്ടിയും മത്സരിക്കുമെന്ന വിവരം കൂടിയെത്തുകയാണ്. 1870നും 1940നും ഇടയിലുള്ള കാലഘട്ടമാണ് ‘തങ്കലാന്‍’ ചിത്രത്തില്‍ കാണിക്കുന്നത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) ജോലി ചെയ്തിരുന്ന ആളുകളുടെ കഥയാണ് ചിത്രം വിശദീകരിക്കുന്നത്.
തങ്കാലന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്ക് ചിത്രം സമര്‍പ്പിക്കാന്‍ പദ്ധതിയിടുന്നത്. ചിത്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. സിനിമ ഇതിനകം ആസൂത്രണം ചെയ്ത ബജറ്റിനേക്കാള്‍ 50% കവിഞ്ഞു കഴിഞ്ഞു.
വിക്രമിന്റെ കരിയറിലെ നിര്‍ണായക വേഷമായിരിക്കും എന്നാണ് നിര്‍മ്മാതാക്കള്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. അതേസമയം ആക്ഷന്‍ രംഗങ്ങള്‍ പരിശീലിക്കുന്നതിനിടെ നടന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചതായി താരത്തിന്റെ മാനേജര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പരുക്കേറ്റതോടെ ചിത്രീകരണത്തില്‍ വിക്രം ചേരാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്.
