Connect with us

അവരെന്നെ കുടുംബം പോലെയാണ് പരിഗണിച്ചത്, എല്ലാ സിനിമകളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല; ദിലീപിനെയും അരുണ്‍ ഗോപിയെയും കുറിച്ച് തമന്ന

Malayalam

അവരെന്നെ കുടുംബം പോലെയാണ് പരിഗണിച്ചത്, എല്ലാ സിനിമകളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല; ദിലീപിനെയും അരുണ്‍ ഗോപിയെയും കുറിച്ച് തമന്ന

അവരെന്നെ കുടുംബം പോലെയാണ് പരിഗണിച്ചത്, എല്ലാ സിനിമകളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല; ദിലീപിനെയും അരുണ്‍ ഗോപിയെയും കുറിച്ച് തമന്ന

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വന്‍ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. റിലീസിനൊരുങ്ങുന്ന ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തുന്നത്. ബാന്ദ്രയിലെ നടിയുടെ പെര്‍ഫോമന്‍സ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാള സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും ബാന്ദ്ര സിനിമയില്‍ നിന്നുള്ള അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ തമന്ന. ഒരുകാര്യം നേരിട്ട് അനുഭവിക്കാതെ പൊതുവെ ഞാന്‍ അഭിപ്രായം പറയാറില്ല. അതിനാല്‍ മലയാള സിനിമാ രംഗം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് എനിക്ക് മുന്‍ ധാരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷെ ഇത്രയും ഊഷ്മളത ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനി എപ്പോഴെങ്കിലും കൊച്ചിയിലേക്ക് വരികയാണെങ്കില്‍ അരുണ്‍ സാറിനെയും ദിലീപ് സാറിനെയും വിളിക്കും. അവരെന്നെ കുടുംബം പോലെയാണ് പരിഗണിച്ചത്. എല്ലാ സിനിമകളിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല. സെറ്റില്‍ വന്ന് ജോലി ചെയ്യുക എന്നതിനപ്പുറവും സ്‌നേഹവും ബഹുമാനവും കിട്ടിക്കോളണം എന്നില്ല.

പക്ഷെ ഇവര്‍ രണ്ട് പേരും എന്നെ വലിയ തോതില്‍ പിന്തുണച്ചു. എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ആദ്യമായാണ് ഒരു സിനിമയില്‍ മലയാളം സംസാരിക്കുന്നത്. അഭിനയിച്ച് തുടങ്ങുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും സ്വാഭാവികമായി കെമിസ്ട്രി ഉണ്ടായി. ദിലീപ് സര്‍ ഇന്റന്‍സ് പെര്‍ഫോമറാണ്. സെറ്റില്‍ എല്ലാവരും വളരെ സ്‌നേഹമായിരുന്നു. അതുകൊണ്ടു തന്നെ മറ്റൊരു സിനിമയുടെ സെറ്റിലേയ്ക്ക് പോകുന്നത് ആലോചിക്കാന്‍ പോലും പറ്റില്ലെന്നും തമന്ന ചിരിച്ച് കൊണ്ട് പറഞ്ഞു.

തമന്നയെക്കുറിച്ച് ദിലീപും സംസാരിക്കുന്നുണ്ട്. തമന്നയുടെ വലിയ ആരാധകനാണ് ഞാന്‍. ഇവരുടെ കൂടെ സിനിമ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ ആലോചിച്ച കാലമുണ്ട്. ബാഹുബലിയൊക്കെ അത്ഭുതത്തോടെ കണ്ടതാണ്. കറങ്ങിത്തിരിഞ്ഞ് കഥ വന്നതും തമന്നയ്‌ക്കൊപ്പം അഭിനയിച്ചതും സ്വപ്ന സാക്ഷാത്കാരമാണെന്നും ദിലീപ് വ്യക്തമാക്കി. ബാന്ദ്രയുടെ കഥ പറഞ്ഞപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് തമന്നയാണ്. തമന്ന ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഈ സിനിമ നടക്കില്ലായിരുന്നെന്നും ദിലീപ് വ്യക്തമാക്കി.

ഈ സിനിമയും ജനങ്ങള്‍ക്കിഷ്ടപ്പെടുമെന്നാണ് ദിലീപ് പറയുന്നത്. സ്റ്റണ്ട് സീനുകളില്‍ ഒറ്റയ്ക്ക് നിന്ന് മുപ്പതോളം ആളുകളുമായി ഫൈറ്റ് ചെയ്യുന്ന രംഗങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജീവിതത്തില്‍ തന്നെ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത് എന്നാണ് മറുപടിയായി ദിലീപ് പറഞ്ഞത്.

‘ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ തന്നെ ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ല അടിക്കുന്നത്. അതുകൊണ്ട് തന്നെ അടിച്ചുപോകും. വീഴുന്നത് വരെ അടിക്കും. അത്രയേയുള്ളു ബാന്ദ്രയിലും. അതൊരു സിനിമയാകുമ്പോള്‍ കുറച്ച് സിനിമാറ്റിക്കാകും. അല്ലെങ്കില്‍ നാടന്‍ അടി കാണാന്‍ പോയതുപോലെയാകും. നാടന്‍ അടി ടിവി തുറന്ന് കഴിഞ്ഞാല്‍ നമുക്ക് കാണാം.’

‘ഓടിച്ചിട്ട് അടി അടക്കം കാണാം. ബാന്ദ്രയിലെ ഒരു ഫൈറ്റ് തന്നെ പത്ത് പതിനഞ്ച് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. അന്‍പറിവാണ് സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്തത്. തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ആളുകള്‍ക്ക് അത് ഫീല്‍ ചെയ്യാന്‍ വേണ്ടിയാണ്.’ ‘ഇതൊരു റിയലിസ്റ്റിക്ക് സിനിമയല്ല. സിനിമാറ്റിക്കാണ്. രണ്ടര മണിക്കൂര്‍ ഇന്‍വസ്റ്റ് ചെയ്ത് ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വരുമ്പോള്‍ അവര്‍ക്ക് ഹരമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ പത്തിനാണ് ബാന്ദ്ര റിലീസ് ചെയ്യുന്നത്. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് ബാന്ദ്ര. കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ രാമലീല വന്‍ ഹിറ്റായെങ്കിലും അതുപോലൊരു ഹിറ്റ് പിന്നീട് ദിലീപിന് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അരുണ്‍ ഗോപി ചിത്രത്തില്‍ ദിലീപ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. . പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ബാന്ദ്രയെന്നാണ് അരുണ്‍ ഗോപി പറയുന്നത്.

മോളിവുഡ് അരങ്ങേറ്റത്തില്‍ തമന്നയ്ക്കും പ്രതീക്ഷയുണ്ട്. തമിഴിലും തെലുങ്കിലും ബോളവുഡിലും തിരക്കേറിയിരിക്കെയാണ് മലയാളത്തിലും തമന്ന സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ലസ്റ്റ് സ്‌റ്റോറീസ്, ജീ കര്‍ദാ, ഭോല ശങ്കര്‍ എന്നിവയാണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ പ്രൊജക്ടുകള്‍. ഇതിന് പുറമെ ജയിലറില്‍ കാവലയ്യ എന്ന ഡാന്‍സ് നമ്പര്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. ബാന്ദ്രയില്‍ ദിലീപും തമന്നയും ഒരുമിച്ചുള്ള ഗാനരംഗം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top