Connect with us

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമെന്ന് മോഹന്‍ലാല്‍

Malayalam

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമെന്ന് മോഹന്‍ലാല്‍

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമെന്ന് മോഹന്‍ലാല്‍

താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമാണെന്ന് മോഹന്‍ലാല്‍. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരില്‍ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. ഹോസ്പിറ്റലില്‍ ആയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മമ്മൂട്ടി അടക്കമുള്ള താരങ്ങളും സംഭവത്തില്‍ അനുശോചിച്ച് രംഗത്തെത്തിയിരുന്നു. താനൂര്‍ ബോട്ടപകടം അങ്ങേയറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തില്‍ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ചികിത്സയില്‍ ഇരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്.

അതേസമയം, താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തം നീട്ടി എത്തിയിരിക്കുകയാണ് ‘2018’ സിനിമയുടെ നിര്‍മ്മാതാക്കള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top