Malayalam
ജോയ് മാത്യു ഭാര്യയ്ക്ക് അന്‍പതിനായിരം മാസ ശമ്പളം കൊടുക്കാറുണ്ട് എന്ന് കണ്ടപ്പോള്‍ എനിക്ക് സങ്കടമായിപ്പോയി; രാധികയ്ക്ക് അഞ്ചുലക്ഷം വരെ ശമ്പളം കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്; സുരേഷ് ഗോപി
ജോയ് മാത്യു ഭാര്യയ്ക്ക് അന്‍പതിനായിരം മാസ ശമ്പളം കൊടുക്കാറുണ്ട് എന്ന് കണ്ടപ്പോള്‍ എനിക്ക് സങ്കടമായിപ്പോയി; രാധികയ്ക്ക് അഞ്ചുലക്ഷം വരെ ശമ്പളം കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്; സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയഹ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സുരേഷ് ഗോപിയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും. രണ്ട് ആണ്‍മക്കളും രണ്ടു പെണ്മക്കളുമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഇതില്‍ മൂത്തമകന്‍ ഗോകുലും ഇളയ മകന്‍ മാധവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തി കഴിഞ്ഞു.
അടുത്തിടെയാണ് മൂത്തമകളായ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ചടങ്ങുകള്‍. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് സുരേഷ് ഗോപി. അതിനിടെ തന്റെ പുതിയ സിനിമയായ ഗരുഡന്റെ പ്രമോഷന്‍ പരിപാടികളിലും സജീവമാണ് താരം.
പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ സുരേഷ് ഗോപി നല്‍കുന്നുണ്ട്. ഒരു അഭിമുഖത്തില്‍ ഭാര്യ രാധികയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മക്കളെ വളര്‍ത്തി വലുതാക്കി ഇവിടെ വരെ എത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും ഭാര്യ രാധികയ്ക്ക് നല്‍കുകയാണ് നടന്‍. ജോയ് മാത്യുവിനെ പോലെ ഭാര്യക്ക് ശമ്പളം നല്‍കാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘ജോയ് മാത്യു ഭാര്യയ്ക്ക് അന്‍പതിനായിരം മാസ ശമ്പളം കൊടുക്കാറുണ്ട് എന്ന് കണ്ടപ്പോള്‍ എനിക്ക് സങ്കടമായിപ്പോയി, എന്റെ ഭാര്യ അതിനു സമ്മതിക്കാതിരുന്നതിന്. അങ്ങനെയെങ്കില്‍ ഞാന്‍ അഞ്ച് വര്‍ഷം മുന്‍പ് ഇത് ചെയ്‌തേനെ. അടുത്തമാസം മുതല്‍ അവള്‍ക്ക് അഞ്ചുലക്ഷം വരെ ശമ്പളം കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ മക്കളെ ഇതുവരെ, വിവാഹം കഴിപ്പിക്കാന്‍ ഉള്ള അവസ്ഥയിലേക്ക് വളര്‍ത്തിയെടുത്തത് രാധിക ഒറ്റയ്ക്കാണ്’,എന്നും സുരേഷ് ഗോപി പറയുന്നു.
‘ഞാന്‍ നാടുനീളെ ഓടി നടന്ന് സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനവും എല്ലാം ചെയ്തപ്പോഴെല്ലാം അവളാണ് കുടുംബം നോക്കിയത്. അതിനിടെ ഒരുപാട് അസന്തുലിതാവസ്ഥകളുമൊക്കെ ഉണ്ടായിട്ടുണ്ട്, അതെല്ലാം സഹിച്ച് എന്റെ കുടുംബം അങ്ങനെ നിലനിര്‍ത്തിയത് രാധികയാണ്. ആ വീടിനോടാണ് ജനങ്ങള്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ ഇഷ്ടം. അങ്ങനെയൊരു വീട് ആക്കിയെടുത്തത് രാധികയാണ്’,
‘അതുകൊണ്ട് ഞാന്‍ ഇത്രയും കാലം കൊടുക്കാതിരുന്ന ശമ്പളം കൂടി കൊടുക്കും. അതേസമയം എന്റെ സ്വത്തുവകകള്‍ എടുത്താല്‍ അതിന്റെയെല്ലാം പാതി പാതി രാധികയുടെ പേരിലാണ്. അങ്ങനെയാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്’, സുരേഷ് ഗോപി വ്യക്തമാക്കി. അച്ഛനെ ഒന്നും അറിയിക്കാതെ അമ്മ തന്നെയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് ഗോകുലും മുന്‍പൊരിക്കല്‍ പറയുകയുണ്ടായി.
‘അമ്മയ്ക്ക് വീട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹ്യാന്‍ഡില്‍ ചെയ്യുന്നത്. പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല’, എന്നായിരുന്നു ഗോകുലിന്റെ വാക്കുകള്‍. ഗായികയാണ് രാധിക. വിവാഹശേഷം മക്കളെ നോക്കുന്നതിനായാണ് രാധിക കരിയര്‍ ഉപേക്ഷിച്ചത്. രാധികയും മുന്‍പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
‘രണ്ടു സിനിമകളില്‍ ഞാന്‍ പാടിയിട്ടുണ്ട്. ഒന്നില്‍ ചൈല്‍ഡ് വോയ്‌സ് ആയിരുന്നു. പിന്നീട് മനഃപൂര്‍വ്വം പാടാതെ ഇരുന്നതല്ല. നാലുമക്കള്‍ വന്നതോടെ അവരെ വളര്‍ത്തേണ്ടി വന്നു. പറയാന്‍ വളരെ എളുപ്പമാണെങ്കിലും മക്കളെ ഇത്രത്തോളം എത്തിക്കാന്‍ നല്ല കഷ്ടപ്പാടാണ്. അതിനിടെ പാട്ട് നിര്‍ത്തേണ്ടി വന്നു. ഇതെല്ലാം ചെയ്യുമ്പോഴും പാടുന്നവരുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ കഴിഞ്ഞിട്ട് മതി ഏതൊക്കെയെന്ന് ഞാന്‍ കരുതി,’ എന്നാണ് രാധിക മുന്‍പൊരിക്കല്‍ പറഞ്ഞത്.