Connect with us

കല്‍പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു, ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് മാര; അഭിരാമി

Actress

കല്‍പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു, ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് മാര; അഭിരാമി

കല്‍പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു, ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് മാര; അഭിരാമി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്‍പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെയാണ് കണ്ണീരിലാഴ്ത്തിയത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറില്‍ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം കല്‍പന പ്രവര്‍ത്തിച്ചു. പെട്ടന്നൊരു ദിവസം കല്‍പന മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി ഹൈദരബാദില്‍ പോയതായിരുന്നു കല്‍പന. അവിടെ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മരിക്കുന്നതിന്റെ തലേ ദിവസം വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു, ഒരുമിച്ചാണ് അന്ന് ഹൈദരബാദിലേക്ക് പോയത് എന്ന് നടി അഭിരാമി പറയുന്നു. ഗരുഡന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിരാമി.

മാഡി എന്ന ആര്‍ മാധവനൊപ്പം സ്‌ക്രീന്‍ പങ്കിട്ട് അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കല്‍പനയെ കുറിച്ച് അഭിരാമി പറഞ്ഞത്. മാര എന്ന ചിത്രത്തിലാണ് അഭിരാമി മാധവനൊപ്പം അഭിനയിച്ചത്. മലയാളത്തിലെ ചാര്‍ലി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ മാരയില്‍, മലയാളത്തില്‍ കല്‍പന ചെയ്ത റോളാണ് അഭിരാമി ചെയ്തത്.

മാര എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. അത്രയധികം ഭംഗിയാക്കി കല്‍പന ചേച്ചി ചെയ്ത റോള്‍ എനിക്കൊരു വെല്ലുവിളിയായിരുന്നു. ചേച്ചിയുടെ മരണ ശേഷമാണ് എനിക്ക് മാര എന്ന ചിത്രം വന്നത്. എനിക്ക് ആ റോള്‍ കിട്ടിയപ്പോള്‍ കരുതിയത്, എന്നെക്കൊണ്ട് കല്‍പനചേച്ചിയ്ക്ക് കൊടുക്കാന്‍ പറ്റുന്ന എന്തോ ഒരു കാര്യം ചെയ്യുക എന്നതാണ്. കല്‍പന ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് മാര.

ചേച്ചി മരിക്കുന്നതിന്റെ തലേ ദിവസം വരെ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ഹൈദരബാദിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. രണ്ടു രണ്ടര മണിക്കൂറോളം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പിറ്റേന്ന് രാവിലെ മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും നടുങ്ങിപ്പോയി. അതെല്ലാം ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് കണക്ടായി എന്നും അഭിരാമി പറഞ്ഞു.

കല്‍പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഞാന്‍ എന്റെ രീതിയില്‍ ശെല്‍വിയെ അവതരിപ്പിച്ച് ഫലിപ്പിക്കാനാണ് ശ്രമിച്ചത്. സംവിധായകന്‍ വേറിട്ട രീതിയിലാണ് ശെല്‍വിയെ പാകപ്പെടുത്തിയത്. അതെനിക്ക് എളുപ്പമായി. ക്യൂന്‍മേരി ജീവിതത്തില്‍ തോല്‍വിയില്‍ എത്തിയ ആളാണ്. ശെല്‍വി ഇപ്പോഴും വെല്ലുവിളിയില്‍ തന്നെ. ഒടിടി യില്‍ റിലീസ് ചെയ്തതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നും താരം പറഞ്ഞിരുന്നു.

മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പന തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കല്‍പന എന്ന പ്രതിഭ അവിസ്മരണീയമാക്കി. 1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് അവര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് കല്‍പന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഹാസ്യം കൈകാര്യം ചെയ്യാന്‍ മാത്രമല്ല മികച്ച രീതിയില്‍ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയില്‍ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളില്‍ താരം ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച അവസാന മലയാള ചിത്രം. സിനിമ ജീവിതം കല്‍പനയ്ക്ക് വിജയമായിരുന്നുവെങ്കിലും ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു.

ആ ബന്ധത്തില്‍ ശ്രീമയി എന്നൊരു മകളും കല്‍പ്പനയ്ക്കുണ്ട്. കല്‍പ്പനയുടെ കുടുംബ ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ സോഷ്യല്‍മീഡിയയില്‍ കാണാന്‍ സാധിക്കു. കല്‍പ്പനയുടെ ഭര്‍ത്താവ് അനില്‍ കുമാറും സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ല.’ഞങ്ങളെ പൊതുവെ വീട്ടില്‍ പഠിപ്പിച്ച കാര്യങ്ങളുണ്ട്. അതാണ് ഞാന്‍ പിന്തുടരുന്നത്. എനിക്ക് വേണമെങ്കില്‍ എന്തെല്ലാം പറഞ്ഞുണ്ടാക്കാം.

പക്ഷെ ഞാന്‍ അത് ചെയ്യില്ല. കേട്ട് കൊണ്ടുനില്‍കുക തലയാട്ടുക അതാണ് എന്റെ രീതി. ഞങ്ങളെ അതാണ് പഠിപ്പിച്ചത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറ് വര്‍ഷത്തെ ബന്ധമാണുള്ളത്’ ഞങ്ങള്‍ രണ്ടുപേരും അത്തമാണ് പിരിയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ജോത്സ്യന്‍ പ്രവചിച്ചിരുന്നു. കര്‍മ്മമാകാം പിരിയാന്‍ കാരണം. ഒരിക്കലും ഞാന്‍ ആരെയും പഴിക്കാന്‍ നില്‍ക്കുന്നില്ല എന്നുമാണ് മരണത്തിന് കുറച്ച് നാള്‍ മുമ്പ് കല്‍പ്പന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

More in Actress

Trending