Malayalam
ജന്മനാ അന്ധനായ മണികണ്ഠന് തണലായി സുരേഷ് ഗോപി; സ്വന്തമായൊരു വീടൊരുക്കാന്‍ പണം നല്‍കി താരം
ജന്മനാ അന്ധനായ മണികണ്ഠന് തണലായി സുരേഷ് ഗോപി; സ്വന്തമായൊരു വീടൊരുക്കാന്‍ പണം നല്‍കി താരം
മലയാളി പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരാണ് നടനും ബിജെപി നേതാവുമായ ആണ് സുരേഷ് ഗോപി. കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.
സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഒത്തിരി പ്രശംസ അര്‍ഹിക്കുന്നതാണ്. ജന്മനാ അന്ധനായ മണികണ്ഠന് താങ്ങായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.
സ്വന്തമായി ഒരു കിടപ്പാടമില്ലാത്ത മണികണ്ഠന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ സഹായിക്കാനായി എത്തുകയായിരുന്നു താരം. മണികണ്ഠന് വീട് വെക്കാനായി ആവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് പണം നല്‍കിയിരിക്കുകയാണ് താരം.
ഇരിങ്ങാലക്കുട പടിയൂരില്‍ നടന്ന പരിപാടിയില്‍ വെച്ച് സുരേഷ് ഗോപി മണികണ്ഠന് ചെക്ക് കൈമാറി. കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായും തണലായും എത്തുന്ന താരത്തിന്റെ നല്ല മനസ്സിനെ വാഴ്ത്തുകയാണ് ഇന്ന് മലയാളികള്‍.