Connect with us

ട്രാൻസ്ജെൻഡേഴ്‌സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി! ഒപ്പം ആ പ്രഖ്യാപനവും

general

ട്രാൻസ്ജെൻഡേഴ്‌സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി! ഒപ്പം ആ പ്രഖ്യാപനവും

ട്രാൻസ്ജെൻഡേഴ്‌സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി! ഒപ്പം ആ പ്രഖ്യാപനവും

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ്. ഇപ്പോഴിതാ
ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ചിരിക്കുകയാണ് നടൻ. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ട്രാൻസ്ജെൻഡറുകൾക്കുമുന്നിൽ തലകുനിച്ച് അനുഗ്രഹം തേടി. ഇവർക്ക് ഓണ സദ്യയും വിളമ്പി നൽകുകയുണ്ടായി.

‘‘ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനു േവണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്.

അമ്മയുടെ ഓർമ എന്റെ ഹൃദയത്തില്‍ പതിഞ്ഞുപോയ കാഴ്ചയാണെങ്കിൽ പിന്നീടെന്റെ ജീവിതത്തിൽ ഉടനീളം ഞാൻ കണ്ട കാഴ്ചകളിൽ ഏറിയതും ഹൃദയം കൊണ്ട് പകർന്നെടുത്ത് പതിഞ്ഞുപോയ കാഴ്ചകളാണ്. അങ്ങനെ ‘ഇമോഷനൽ ബീസ്റ്റ്സ്’ എന്ന ക്ലാസിഫിക്കേഷനിൽ പെടുത്താവുന്ന ആളാണ് ഞാനും. ഇതിപ്പോൾ മറ്റേ ആളുകൾ ഇതുമാത്രം കട്ട് ചെയ്തെടുത്ത് ട്രോൾ ഉണ്ടാക്കും. അതിനുവേണ്ടി ഇട്ടുതന്നതാണ്. ട്രോൾ ചെയ്യുന്ന ആളുടെ ക്വാളിറ്റി, ട്രോൾ ചെയ്യപ്പെടുന്ന ആളുടെ ക്വാളിറ്റി എന്നു പറയുന്നത് ആളുകൾ വിലയിരുത്തും. ഇവൻ ആരെക്കുറിച്ച് പറഞ്ഞെന്ന് ജനത്തിനു നന്നായി അറിയാം. വേട്ടയാടപ്പെടുന്നു എന്നു മാത്രം ഘോഷിക്കുന്ന ചില നിഷ്ഠൂരന്മാരെയും കൃത്യമായി വിലയിരുത്താനും ആളുകൾക്ക് നന്നായി അറിയാം. എല്ലാവർക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലർത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ്.’’–സുരേഷ് ഗോപി പറഞ്ഞു.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള എല്ലാ സഹായവും നൽകുമെന്ന് തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞു. സിവിൽ സർവീസ് സ്വപ്‌നം കാണുന്ന അഭിരാമി എന്ന വിദ്യാർഥിക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ്‌ഗോപി പ്രഖ്യാപിച്ചു. എംബിഎ. ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവിൽ സർവീസ് നേടുകയെന്നതും വീടുവിട്ടിറങ്ങിയതിനാൽ സാമ്പത്തികസഹായം ആവശ്യമുണ്ടെന്നും സംഘാടകർ പറഞ്ഞപ്പോഴാണ് തന്റെ പ്രസംഗത്തിനിടെ സുരേഷ്ഗോപി സഹായം പ്രഖ്യാപിച്ചത്.

അഭിരാമിക്ക്‌ അടുത്തദിവസംതന്നെ പരിശീലനകേന്ദ്രത്തിൽ ചേരാമെന്നും കേരളത്തിലെ ഏതെങ്കിലും ജില്ലയിലെ കളക്ടറായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്രാൻസ് സമൂഹത്തിന് തന്റെ ഓണസമ്മാനമാണ് ഇതെന്നും സുരേഷ്ഗോപി പറഞ്ഞു. അച്ഛനും മറ്റൊരു മകളും എന്നാണ് സുരേഷ്ഗോപി അഭിരാമിയെ ചേർത്തുനിർത്തി വിശേഷിപ്പിച്ചത്. അവതാരകയുടെ ആവശ്യപ്രകാരം കമ്മിഷണർ സിനിമയിലെ ഡയലോഗും വേദിയിൽ പറഞ്ഞ് സുരേഷ്ഗോപി സദസ്സിനെ കയ്യിലെടുത്തു.

Continue Reading
You may also like...

More in general

Trending

Recent

To Top