Connect with us

തൃശൂരില്‍ 1 കോടി രൂപ വിഷു കൈനീട്ടമായി നല്‍കി സുരേഷ് ഗോപി; ഇതിന്റെ പേരില്‍ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് നടന്‍

Malayalam

തൃശൂരില്‍ 1 കോടി രൂപ വിഷു കൈനീട്ടമായി നല്‍കി സുരേഷ് ഗോപി; ഇതിന്റെ പേരില്‍ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് നടന്‍

തൃശൂരില്‍ 1 കോടി രൂപ വിഷു കൈനീട്ടമായി നല്‍കി സുരേഷ് ഗോപി; ഇതിന്റെ പേരില്‍ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് നടന്‍

തൃശൂരിലെ മേള കലാകാരന്‍മാര്‍ക്ക് വിഷുക്കോടിയും വിഷു കൈനീട്ടവും വിതരണം ചെയ്ത് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് വിഷു കൈനീട്ടം വിതരണം ചെയ്തത്. ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നല്‍കിയത്.

പെരുവനം കുട്ടന്‍ മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂര്‍ മോഹനന്‍, പെരുവനം സതീശന്‍ മാരാര്‍, പറക്കാട് തങ്കപ്പന്‍മാരാര്‍ തുടങ്ങിയ പ്രമുഖന്‍ കൈനീട്ടം ഏറ്റുവാങ്ങി. വിഷു കൈനീട്ടം നല്‍കുന്നതിന്റെ പേരില്‍ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് സുരേഷ് ഗോപി ചടങ്ങില്‍ പറഞ്ഞു. പരിപാടിയില്‍ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാര്‍ക്ക് നല്‍കിയത്. ഇതില്‍ രാഷ്ട്രീയ കണ്ടവരാണ് പരിപാടിയെ വലുതാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടികള്‍ എന്തിനാണ് തന്റെ വലരവില്‍ വേവലാതി പെടുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂരില്‍ നിന്നും താന്‍ മത്സരിക്കണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ നിശ്ചയമില്ല.

അക്കാര്യമെല്ലാം തിരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. ജയിക്കണമോ എന്ന് തീരുമാനിക്കേണ്ടത് തൃശൂരിലെ വോട്ടര്‍മാരാണ്. ഇതിലെന്തിനാണ് ഇത്ര പുകില്‍? സുരേഷ് ഗോപി ചോദിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കില്‍ മണ്ഡം കേന്ദ്രീകരിച്ചുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സുരേഷ് ഗോപി നടത്തി വരുന്നത്. ഇത്തവണയും തനിക്ക് തൃശൂരില്‍ നിന്നും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന കാര്യം സുരേഷ് ഗോപി ബി ജെ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അടുത്തിടെ തൃശൂരില്‍ നടന്ന പരിപാടിക്കിടെ അമിത് ഷായെ വേദിയില്‍ ഇരുത്തി കൊണ്ടായിരുന്നു സുരേഷ് ഗോപി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. നേരത്തേ താരത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാല്‍ സുരേഷ് ഗോപി തൃശൂര്‍ എന്ന ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യം നേതൃത്വം പരിഗണിച്ചേക്കും.

സംസ്ഥാനത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നായിരുന്നു ബി ജെ പിയുടെ ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ സുരേഷ് ഗോപി തൃശൂരില്‍ മത്സരിച്ചാല്‍ നേട്ടമായേക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ തവണ ഏറ്റവും ഒടുക്കം സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ട് കൂടി വലിയ മുന്നേറ്റം തൃശൂരില്‍ സുരേഷ് ഗോപി ഉണ്ടാക്കിയിരുന്നു.

More in Malayalam

Trending