Connect with us

സുരേഷ് ഗോപിയുടേ അതേ ശബ്ദം; വൈറൽ താരം ഇവിടെയുണ്ട്, ആള് ചില്ലറക്കാരനല്ല, ജോലിയിലും സുരേഷ് ഗോപി ടച്ച്

Actor

സുരേഷ് ഗോപിയുടേ അതേ ശബ്ദം; വൈറൽ താരം ഇവിടെയുണ്ട്, ആള് ചില്ലറക്കാരനല്ല, ജോലിയിലും സുരേഷ് ഗോപി ടച്ച്

സുരേഷ് ഗോപിയുടേ അതേ ശബ്ദം; വൈറൽ താരം ഇവിടെയുണ്ട്, ആള് ചില്ലറക്കാരനല്ല, ജോലിയിലും സുരേഷ് ഗോപി ടച്ച്

സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ‘സുരേഷ് ഗോപി’ വൈറലാവുന്നു. നടൻ സുരേഷ് ഗോപിയുടെ അതേ ശബദ്മുള്ള യുവാവ് ആണ് ശ്രദ്ധ നേടുന്നത്. ‘നാലാം മുറ’ എന്ന സിനിമ റിലീസ് ചെയ്ത തിയേറ്ററില്‍ സിനിമയെക്കുറിച്ചുള്ള പ്രതികരണ വീഡിയോയിലാണ് ഈ വ്യക്തി പ്രത്യക്ഷപ്പെട്ടത്. ശബ്ദം മാത്രമല്ല, സുരേഷ് ഗോപിയുടെ അഭിപ്രായങ്ങളിലെ അതേ ചടുലതയും ഇദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.

ഇതോടെ ഇദ്ദേഹം സിനിമാ നടനാണോ എന്നായിരുന്നു വീഡിയോ കണ്ട പല ആളുകളുടെയും സംശയം. സിനിമാ നടനല്ലെങ്കിലും യുവാവിന്റെ ജോലിയിലുണ്ട് ഒരു സുരേഷ് ഗോപി ടച്ച്.

അബ്ദുല്‍ ബാസിത് ആണ് ഈ ശബ്ദത്തിനുടമ. എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസറാണ് ബാസിത്. പാലക്കാട് സ്വദേശിയായ അബ്ദുല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളിലും മറ്റും ലഹരിവിരുദ്ധ അവബോധം വളര്‍ത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ബാസിത്.
ബാസിതിന്റെ ലഹരിക്കെതിരെയുള്ള ക്ലാസുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിശേഷങ്ങള്‍ അറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപിയും ബാസിത്തിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. .സിനിമയുടെ പ്രതികരണം ആരാഞ്ഞെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലഹരിക്കെതിരെയാണ് ബാസിത് സംസാരിച്ചത്. ‘ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയില്‍ എത്തിക്കണമെങ്കില്‍ മാധ്യമങ്ങളുടെ പങ്കു വേണം’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

Continue Reading
You may also like...

More in Actor

Trending

Recent

To Top