Connect with us

സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിംഗ് ദിവസം ആ സംവിധായകന്‍ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്‌നമായി; തുറന്ന് പറഞ്ഞ് കാസ്റ്റിംഗ് ഡയറക്ടര്‍

Malayalam

സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിംഗ് ദിവസം ആ സംവിധായകന്‍ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്‌നമായി; തുറന്ന് പറഞ്ഞ് കാസ്റ്റിംഗ് ഡയറക്ടര്‍

സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിംഗ് ദിവസം ആ സംവിധായകന്‍ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്‌നമായി; തുറന്ന് പറഞ്ഞ് കാസ്റ്റിംഗ് ഡയറക്ടര്‍

മലയാളത്തിലും തമിഴിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞ നടിയാണ് പത്മപ്രിയ. ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന താരം ഇന്ന് പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകള്‍ ചെയ്യുന്നില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് പത്മപ്രിയ അഭിനയ രംഗം വിട്ട് വിദേശത്തേയ്ക്ക് പഠനത്തിന് പോകുന്നത്. തിരിച്ച് വന്ന ശേഷം സിനിമാ രംഗത്ത് നടിയെ സജീവമായി കണ്ടില്ല. വണ്ടര്‍ വുമണ്‍ എന്ന സിനിമയിലാണ് അടുത്ത കാലത്ത പത്മപ്രിയയെ പ്രേക്ഷകര്‍ കണ്ടത്.

കരിയറിലെ തിരക്കേറിയ സമയത്ത് താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ മിരുഗം എന്ന സിനിമയിലെ സംവിധായകനെതിരെ പത്മപ്രിയ രംഗത്ത് വന്നിരുന്നു. സെറ്റില്‍ വെച്ച് മിരുഗം സിനിമയുടെ സംവിധായകന്‍ സാമി തന്റെ മുഖത്തടിച്ചു എന്ന പരാതി നടി ഉന്നയിച്ചു. പിന്നാലെ സംവിധായകനെതിരെ തമിഴ് സിനിമാ സംഘടനകള്‍ നടപടിയെടുക്കുകയും ചെയ്തു. അന്ന് നടന്ന സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടറായ മനോജ് കൃഷ്ണ.

പത്മപ്രിയയെ സംവിധായകന്‍ വല്ലാതെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നെന്ന് മനോജ് കൃഷ്ണ തുറന്ന് പറഞ്ഞു. പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേര്‍ക്ക് അറിയാം. ഒരു സിനിമയ്ക്ക് ഔട്ട് ഡോര്‍ ഷൂട്ടിന് പോയപ്പോള്‍ അവരെ ഒരുപാട് ടോര്‍ച്ചര്‍ ചെയ്തു. ഞാനായിരുന്നു അന്ന് മാനേജര്‍. സംവിധായകരും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുപാട് വിഷയങ്ങളില്‍ നടിയെ ടോര്‍ച്ചര്‍ ചെയ്തു.

എന്നാല്‍ അവര്‍ സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിംഗ് ദിവസം ആ സംവിധായകന്‍ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്‌നമായി. പത്ത് നിമിഷത്തിനുള്ളില്‍ പത്മപ്രിയ എന്നെ ഫോണ്‍ ചെയ്തു. വിവരങ്ങളെല്ലാം പറഞ്ഞു. ഉടനെ ഞാന്‍ അസോസിയേഷനും പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിനും ഫോണ്‍ ചെയ്തു. അര മണിക്കൂറിനുള്ളില്‍ ഷൂട്ടിംഗ് നിന്നു. സംവിധായകനെക്കൊണ്ട് മാപ്പ് പറയിക്കുകയും ഒപ്പം ഒന്നര വര്‍ഷം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിലക്കി ആക്ഷനും എടുത്തു.

തന്റെയും സംഘടനകളുടെയും ശക്തമായ ഇടപെടല്‍ അന്നുണ്ടായെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ശക്തമായ പിന്തുണ ലഭിച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റിനും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മനോജ് കൃഷ്ണ വ്യക്തമാക്കി. ഇന്നത്തെ നിരവധി പ്രമുഖ നടിമാരെ തമിഴകത്തേക്ക് കൊണ്ടു വന്ന കാസ്റ്റിംഗ് ഡയറക്ടറാണ് മനോജ് കൃഷ്ണ. അഭിമുഖത്തില്‍ ഇതേക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

സിനിമാ രംഗത്തേക്ക് ഞാന്‍ കൊണ്ടുവന്നവരില്‍ എല്ലാവരും ഇന്നും ബഹുമാനം തരുന്നുണ്ട്. അസിന്‍, തമന്ന, സന്ധ്യ, പത്മപ്രിയ തുടങ്ങി നിരവധി പേരെ താന്‍ സിനിമയിലേയ്ക്ക് കൊണ്ടു വന്നിട്ടുണ്ടെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മനോജ് കൃഷ്ണ സംസാരിച്ചു. ഞാന്‍ ഇതുവരെ 40 നടിമാരെ ഇന്‍ഡ്രഡ്യൂസ് ചെയ്തിട്ടുണ്ട്. അവരില്‍ ഒരാള്‍ പോലും കോംപ്രമൈസ് ചെയ്തിട്ടില്ല. സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ സമയമെടുക്കും.

അവസരവും അംഗീകാരവും ലഭിക്കുന്നത് വരെയും ക്ഷമയോടെയിരിക്കണം. വന്നയുടനെ താരമാകണമെന്ന് കരുതുന്നവര്‍ക്കാണ് അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വഴങ്ങേണ്ടി വരുന്നതെന്നും മനോജ് കൃഷ്ണ തുറന്ന് പറഞ്ഞു. നല്ല കാസ്റ്റിംഗ് ഡയറക്ടറെയും മാനേജരെയും വെച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരില്ലെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് മനോജ് കൃഷ്ണയുടെ പ്രസ്താവന.

അടുത്തിടെ പത്മപ്രിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഞാനൊരു 95 ജോലിയായിരുന്നു ആഗ്രഹിച്ചിരുന്നത്. അവിടെ നിന്നും സിനിമ തീര്‍ത്തും വ്യത്യസ്തമായിരുന്നു. അഭിനേത്രിയായിരിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. സിനിമ എനിക്ക് തരാത്ത എക്‌സൈറ്റ്‌മെന്റ് നല്‍കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. അതോടെയാണ് ഇടവേളയെടുക്കുന്നത്. ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതെന്നാണ് പദ്മപ്രിയ പറയുന്നത്.

ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അത് എന്തിനാണ് ചെയ്യുന്നത് എന്ന അര്‍ത്ഥം എന്റെ ജീവിതത്തില്‍ ഇല്ലാതായിരുന്നു. പണത്തിന് വേണ്ടിയാണോ ചെയ്യുന്നത് അതോ ഈ കഥ പറയണം എന്നത് കൊണ്ടാണോ എന്നൊരു ക്ലാരിറ്റിയില്ലാതെ വന്നു. അത് സിനിമയോടുള്ള എന്റെ ഇഷ്ടത്തെ ബാധിച്ചു തുടങ്ങിയിരുന്നു. പുറത്ത് പോയി പഠിച്ചപ്പോള്‍ ലോകത്തെ തന്നെ കാണുന്ന കാഴ്ചപ്പാട് മാറി. സിനിമയെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത് എന്നതില്‍ വ്യക്തത ലഭിച്ചുവെന്നും താരം പറയുന്നു.

അത് കൂടുതലും കിട്ടിയത് ഡബ്ല്യുസിസിയില്‍ അംഗമായപ്പോഴാണ്. സിനിമയില്‍ സുഹൃത്തുക്കളെയുണ്ടാക്കുക പാടാണ്. ഡബ്ല്യുസിസി വന്നപ്പോള്‍ സുഹൃത്തുക്കളെയുണ്ടാക്കാന്‍ സാധിക്കുമെന്നായത്. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ബന്ധമല്ല എനിക്ക് ഇന്ന് സിനിമയോടുള്ളത്. പുറത്തേ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നെ. ഡബ്ല്യുസിസിയുടെ ഭാഗമായതിലൂടെ സിനിമയില്‍ എന്റെ റോള്‍ എന്താണെന്ന് തിരിച്ചറിയാന്‍ തുടങ്ങി. ഡബ്ല്യുസിസിയുടെ ഭാഗമായ ശേഷവും രണ്ട് വര്‍ഷം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും പദ്മപ്രിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top