News
ഓസ്‌കാറിന് പിന്നാലെ ആരാധകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത; ആര്‍ആര്‍ആറിന് ഉടന് രണ്ടാം ഭാഗമുണ്ടാകുമെന്ന് രാജമൗലി
ഓസ്‌കാറിന് പിന്നാലെ ആരാധകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത; ആര്‍ആര്‍ആറിന് ഉടന് രണ്ടാം ഭാഗമുണ്ടാകുമെന്ന് രാജമൗലി
ഓസ്‌കാര്‍ തിളക്കത്തില്‍ നില്‍ക്കുകയാണ് രാാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ്് ഓസ്‌കര്‍ ലഭിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജമൗലിയുടെ പ്രഖ്യാപനം.
ഇപ്പോള്‍ ആര്‍ആര്‍ആര്‍ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ വേഗത്തിലാക്കുമെന്ന് പറയുകയാണ് രാജമൗലി. ഓസ്‌കര്‍ ലഭിച്ചതിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം വേഗത്തിലാക്കാന്‍ ഓസ്‌കര്‍ പ്രചോദനമാകുമോ!? എന്ന ചോദ്യത്തിനായിരുന്നു മറുപടി.
തീര്‍ച്ചയായും, ആര്‍. ആര്‍. ആര്‍ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ വേഗത്തിലാക്കും, നമുക്ക് കാണാം എന്നാണ് രാജമൗലി പറഞ്ഞത്. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിതാവ് രണ്ടാംഭാഗത്തിന്റെ കഥ വികസിപ്പിച്ച് വരികയാണെന്ന് രാജമൗലി പറഞ്ഞിരുന്നു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്‍. ആര്‍. ആര്‍. രാംചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു നായിക. അജയ് ദേവ്ഗണ്‍, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
