Connect with us

റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടത്തിൽ ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റ്; ബ്രേക്കപ്പിനെ കുറിച്ച് ആദ്യമായി ദിയ കൃഷ്ണ

general

റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടത്തിൽ ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റ്; ബ്രേക്കപ്പിനെ കുറിച്ച് ആദ്യമായി ദിയ കൃഷ്ണ

റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടത്തിൽ ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റ്; ബ്രേക്കപ്പിനെ കുറിച്ച് ആദ്യമായി ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറും മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും മക്കൾ എല്ലാം സജീവമാണ്. . നാല് പേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇവരിൽ യൂട്യൂബിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത ആളാണ് ദിയ കൃഷ്ണ. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും നൃത്തവും മറ്റും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്.

കഴിഞ്ഞ ദിവസം കാമുകനുമായി ബ്രേക്കപ്പ് ആയ വിവരം ദിയ ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രണയത്തെക്കുറിച്ചും റിലേഷന്‍ഷിപ്പിനെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ. ഒരു റിലേഷന്‍ഷിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്, വിശ്വാസം ആണോ വൈബ് ആണോ? എന്ന് ചോദിച്ചപ്പോള്‍ വിശ്വാസം എന്നാണ് ദിയ നല്‍കിയ മറുപടി.

വൈബില്ലാതെ താനൊരു ബന്ധത്തിലേക്കും കടക്കില്ല. ഞാനൊരു റിലേഷന്‍ഷിപ്പിലുണ്ടെന്നാല്‍ അവിടെ വിശ്വാസം ഉണ്ടായത് കൊണ്ടാണെന്നും താരം പറയുന്നു. മറ്റാരെയെങ്കിലും ഡേറ്റ് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഇനി നേരെ കല്യാണം എന്നാണ് ദിയ നല്‍കിയ മറുപടി. അവസാനത്തെ പ്രണയ ബന്ധത്തില്‍ നിന്നും പഠിച്ച പാഠം എന്താണെന്നും ദിയയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒരു റെഡ് ഫ്‌ളാഗ് കാണുമ്പോള്‍ തന്നെ ഓടിക്കോണം എന്നാണ് ദിയ നല്‍കിയ മറുപടി.

ആരേയും മാറ്റാന്‍ കാത്തു നില്‍ക്കരുത്. കാരണം നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. റെഡ് ഫ്‌ളാഗുകളുടെ പുന്തോട്ടം തന്നെ കണ്ടിട്ടും അത് ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ പറയുന്നുണ്ട്. എന്താണ് ഈ പോസിറ്റീവ് വൈബിന് പിന്നിലെ രഹസ്യം എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ടിരിക്കുക, മുന്നോട്ട് പോവുക എന്നാണ് ദിയ നല്‍കിയ മറുപടി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ ബ്രേക്കപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് ദിയ മറുപടി നല്‍കിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. ഞാന്‍ ഓക്കെയാണ്. ഞാനിപ്പോള്‍ വളരെ സ്‌ട്രോങാണ്. ലൈഫിലെ ഒരുപാട് പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോള്‍ ഞാന്‍ വളരെ സ്‌ട്രോങായി ഈ ചെറിയ പ്രായത്തില്‍ തന്നെ.’ ‘സിംഗിള്‍ ആയിട്ടുള്ളവര്‍ സന്തോഷമായി ജീവിക്കാറില്ലേ. റിലേഷന്‍ഷിപ്പിലായ വ്യക്തി പിന്നീട് സിംഗിളായാല്‍ അയാളുടെ ജീവിതം അവസാനിക്കുമോ?. ബ്രേക്കപ്പ് ഒക്കെ വന്നാല്‍ ലോകം അവസാനം എന്നല്ലല്ലോ അര്‍ഥം. ഇരുപത്തിയഞ്ച്-മുപ്പത് വയസിനോട് അടുത്തിരിക്കുന്ന എന്നെ പോലെ ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ സര്‍വസാധാരണമെന്നാണ് ദിയ പറഞ്ഞത്. നമ്മള്‍ മൂവോണായി പോകണം.

എനിക്ക് ബിസിനസ്, കുടുംബം, കൂട്ടുകാര്‍ അങ്ങനെ ഒത്തിരി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനുമുണ്ട്. എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല. പബ്ലിക്ക് ഫിഗേഴ്‌സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകള്‍ വരും.’ ‘ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ സങ്കടം വരുമായിരുന്നു. ഇപ്പോള്‍ അത് ഇല്ല. പിന്നെ എന്റെ തല ഉപയോ?ഗിച്ച് ചിലര്‍ ഭക്ഷണം വാങ്ങാന്‍ കാശുണ്ടാക്കുന്നതില്‍ എനിക്ക് സന്തോഷമെയുള്ളുവെന്നും താരം പറഞ്ഞു.

ദിയ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ബിഗ് ബോസിലേക്കില്ലെന്ന് ദിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

More in general

Trending