Connect with us

കാലം പോയ പോക്കേ’; പതിനാറു വർഷത്തെ മാറ്റങ്ങൾ വീഡിയോയുമായി സൂരജ് സൺ

Movies

കാലം പോയ പോക്കേ’; പതിനാറു വർഷത്തെ മാറ്റങ്ങൾ വീഡിയോയുമായി സൂരജ് സൺ

കാലം പോയ പോക്കേ’; പതിനാറു വർഷത്തെ മാറ്റങ്ങൾ വീഡിയോയുമായി സൂരജ് സൺ

മിനിസ്ക്രീനീൽ നിന്ന് പോയിട്ടും ഇന്നും മലയാളികൾ നെഞ്ചോട് ചേർത്ത ഒരു കലാകാരനാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷക പ്രീതി നേടിയത്. പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.സൂരജിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. . ഇപ്പോഴിതാ തനിക്ക് വർഷങ്ങൾ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് നടൻ.

2006 മുതൽ 2022 വരെയുള്ള തന്റെ മാറ്റങ്ങളെയാണ് ഫോട്ടോയിലൂടെ സൂരജ് കാണിക്കുന്നത്. ആദ്യം ഒരു കൊച്ചു പയ്യനെപോലെ തോന്നുമെങ്കിലും പിന്നീട് വരുന്ന ഫോട്ടോകളിൽ മുതിർന്ന ഒരാളായി താരം മാറുകയാണ്. 2006 ലെ ചിത്രവുമായി സൂരജിന്റെ ഇപ്പോഴത്തെ രൂപത്തെ താരതമ്യം ചെയ്താൽ ഇത് നടൻ തന്നെയാണെന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. അത്രയ്ക്ക് മാറ്റമാണ് താരത്തിന് സംഭവിച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് സൂരജിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കാലം പോകും തോറും ചെക്കൻ ചുള്ളനായി വരുവാണല്ലോ എന്നാണ് ആളുകളുടെ കമന്റ്. നടന്റെ സിനിമ റിലീസിനെ കുറിച്ചും ഒരാൾ ചോദിക്കുന്നുണ്ട്.

മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിളാണ് സൂരജ് നായകനായി എത്തുന്നത്. “മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്ര൯, ശിവരാജ്, ഹരിത്, സിദ്ധാർഥ് രാജൻ, അമൽ ഉദയ്, വിഷ്ണു വിദ്യാധര൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ്, അങ്കിത് മാധവ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.

More in Movies

Trending

Recent

To Top