Connect with us

‘മമ്മൂട്ടിയേയും മോഹൻലാലിനേയുംക്കാൾ ഏറ്റവും കൂടുതൽ ഉദ്ഘാടനം ഞാനാണ് ചെയ്തിരിക്കുന്നത് ; ഊര്‍മ്മിള ഉണ്ണി

Movies

‘മമ്മൂട്ടിയേയും മോഹൻലാലിനേയുംക്കാൾ ഏറ്റവും കൂടുതൽ ഉദ്ഘാടനം ഞാനാണ് ചെയ്തിരിക്കുന്നത് ; ഊര്‍മ്മിള ഉണ്ണി

‘മമ്മൂട്ടിയേയും മോഹൻലാലിനേയുംക്കാൾ ഏറ്റവും കൂടുതൽ ഉദ്ഘാടനം ഞാനാണ് ചെയ്തിരിക്കുന്നത് ; ഊര്‍മ്മിള ഉണ്ണി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഊര്‍മ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരന്‍ ടീമിന്റെ സര്‍ഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സര്‍ഗം ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല. ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ താരം പങ്കിടാറുണ്ട്. പെട്ടെന്ന് തന്നെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയൊന്നും ഊർമിള ചെയ്യാറില്ല. മകൾ ഉത്തരയും അഭിനയത്തിലേക്ക് എത്തിയിരുന്നു. സർ​ഗം സിനിമയിൽ അഭിനയിച്ച ശേഷമാണ് ഊർമിള മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നടിയായത്.
ഇപ്പോൾ വശ്യ​ഗന്ധി പെർഫ്യൂം ബിസിനസും എഴുത്തുമെല്ലമായി തിരക്കിലാണ് ഊർമിള. വളരെ നാളുകൾക്ക് ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഊർമിള ഉണ്ണി. ‘വശ്യ​​ഗന്ധി എന്ന എന്റെ പ്രൊഡക്ട് എല്ലാവരും ഉപയോ​ഗിക്കുന്നത് ഇഷ്ടമല്ല.’

‘അതുകൊണ്ടാണ് ഷോപ്പുകളിൽ വിൽപ്പനയ്ക്ക് വെക്കാത്തത്. നേരിട്ട് ബന്ധപ്പെടുന്നവർക്ക് അയച്ച് കൊടുക്കും. അമിതാഭ് ബച്ചന്റെ പേരിൽ പെർഫ്യൂം ഇറങ്ങിയത് കണ്ടപ്പോഴാണ് എന്റെ പേരിലും ഒരു പെർഫ്യൂം ഇറക്കണമെന്ന് തോന്നിയത്.”വശ്യ​​ഗന്ധി ഉപയോ​ഗിച്ച് എവിടെ പോയാലും ആളുകൾ എവിടുന്നാണ് ഈ പെർഫ്യൂം വാങ്ങിയതെന്ന് ചോദിക്കും. മനപ്രയാസമുണ്ടാകാതിരിക്കാൻ കമന്റ്സുകൾ വായിക്കാറില്ല. സിനിമയിലേക്ക് ഇപ്പോൾ വിളിക്കാറില്ല.’

‘ഇപ്പോഴുള്ളത് ന്യൂജെൻ സിനിമകളില്ലേ. എന്നെ വിളിക്കാത്തത് പോട്ടെ… ജനാർദ്ദനൻ ചേട്ടൻ, വിജയരാഘവൻ ചേട്ടൻ, ഇന്നസെന്റ് ചേട്ടൻ‌ ഇവരെയൊന്നും ഇപ്പോൾ സിനിമകളിൽ കാണാറില്ല. പണ്ട് ഇവരൊന്നും ഇല്ലാത്ത സിനിമകൾ ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ ന്യൂജെൻ സിനിമകൾ‌ കാണാറുണ്ട്. കുറ്റം പറയാറില്ല.”പ്രായമുള്ളവർ സോഷ്യൽമീഡിയ ഉപയോ​ഗിക്കണം. അത് അവർക്കൊരു എൻ​ഗേജ്മെന്റായിരിക്കും. നല്ല കാര്യങ്ങൾ സെലക്ട് ചെയ്താൽ ധാരാളം വായിക്കാറുണ്ട്. ശരിക്കുള്ള വലംപിരി ശംഖ് എന്റെ വീട്ടിലുണ്ട്. അയ്യായിരത്തോളം ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്.’

‘മമ്മൂട്ടിയേയും മോഹൻലാലിനേയുംക്കാൾ ഏറ്റവും കൂടുതൽ ഉദ്ഘാടനം ഞാനാണ് ചെയ്തിരിക്കുന്നത്. കാരണം അവർക്ക് അവരുടെ ജോലിയുള്ളതുകൊണ്ട് ഉദ്ഘാടനത്തിന് സമയമില്ല. എനിക്ക് സിനിമയില്ലാത്തതുകൊണ്ട് ഉദ്ഘാടനത്തിന്റെ വഴിക്ക് നീങ്ങി.’
‘ബൂസ്റ്റ് ഈസ് ദി സ്ക്രീട്ട് ഓഫ് മൈ എനർജിയെന്ന് സച്ചിൽ പറയുന്നില്ലേ. അയാൾ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റ് കളിക്കുന്നത്. സച്ചിന് എന്തും പറയാം. പാവം ഞാൻ വലംപിരി ശംഖിനെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും കൂടി എന്റെ തലയിൽ കേറി.’

‘ഇത്ര കുഴപ്പമാകുമെന്ന് വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോൾ അറിയില്ലായിരുന്നു. അമ്മ വേഷം ചെയ്തത് എന്റെ നൃത്തത്തെ ബാധിച്ചിട്ടുണ്ട്. ഞാൻ വയസായ സ്ത്രീയാണെന്ന് കരുതി ആരും പ്രോ​ഗ്രാമിന് വിളിച്ചില്ല. അമ്പലങ്ങളിലേക്ക് ഒരുപാട് ക്ഷണം ലഭിക്കാറുണ്ട്. എപ്പോഴും വിളിക്കുന്നത് സീനത്താണ്.’
പെന്നമ്മ ബാബു, അംബിക എന്നിവരുമായുമൊക്കെ കോൺടാക്ടുണ്ട്. പണ്ടത്തെ സർ​ഗം, കിരീടം പോലുള്ള സിനിമകൾ കണ്ടുകഴിയുമ്പോൾ തൊണ്ടയിൽ എന്തോ കുടിങ്ങിയപോലെ തോന്നും. പക്ഷെ ഇപ്പോഴത്തെ സിനിമകൾ കണ്ടാൽ തൊണ്ടയിലോ മൂക്കിലോ ഒന്നും കുടുങ്ങില്ല.’

‘ഇപ്പോഴകത്തെ സിനിമകൾ ആരുടേയും മനസിൽ നിൽക്കുന്നില്ല. ഉത്തര ഡാൻസിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. രണ്ട് മൂന്ന് കൊല്ലമായി സിനിമകൾ ചെയ്യുന്നില്ല. മുകുന്ദനുണ്ണി അസോസിയേറ്റ്സ് കണ്ടിരിക്കാൻ പറ്റുന്ന സിനിമയാണ്.’
ഞങ്ങൾക്ക് ആരോടും നന്ദി പറയാനില്ലെന്ന് എഴുതി കാണിച്ചത് വളരെ നെ​​ഗറ്റീവാണ്. ബിജുവിന്റെ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണും. ആദ്യം അഭിനയത്തിലേക്ക് വന്നത് ഒരു നിയോ​ഗം പോലെയാണ്. ഞാനാണ് അവളെ സിനിമയിലേക്ക് കൊണ്ടുവന്നത്.’

‘നിറകുടം തുളുമ്പിലെന്ന് പറയുന്നത് സംയുക്തയെ കുറിച്ചാണ്. യോ​ഗ പ്രദർശിപ്പിക്കേണ്ട ഒന്നല്ലെന്ന് സംയുക്ത പറയാറുണ്ട്. പുസ്തകം വായിക്കും നല്ല വിവര‌മുള്ള കുട്ടിയാണ്. സംയുക്തയും ബിജുവും വളരെ പ്ലസന്റാണ്. നല്ല ഭാര്യയാണ് സംയുക്ത’ ഊർമിള ഉണ്ണി പറഞ്ഞു.

More in Movies

Trending

Recent

To Top