Connect with us

രണ്ടാമൂഴത്തിന് പാരയായത് ഒടിയനോ ?! സിനിമ സംഭവിക്കാനുള്ള സാധ്യത എത്രത്തോളമാണ് ?! സോഷ്യൽ മീഡിയയിലെ ചർച്ചകൾ….

Uncategorized

രണ്ടാമൂഴത്തിന് പാരയായത് ഒടിയനോ ?! സിനിമ സംഭവിക്കാനുള്ള സാധ്യത എത്രത്തോളമാണ് ?! സോഷ്യൽ മീഡിയയിലെ ചർച്ചകൾ….

രണ്ടാമൂഴത്തിന് പാരയായത് ഒടിയനോ ?! സിനിമ സംഭവിക്കാനുള്ള സാധ്യത എത്രത്തോളമാണ് ?! സോഷ്യൽ മീഡിയയിലെ ചർച്ചകൾ….

രണ്ടാമൂഴത്തിന് പാരയായത് ഒടിയനോ ?! സിനിമ സംഭവിക്കാനുള്ള സാധ്യത എത്രത്തോളമാണ് ?! സോഷ്യൽ മീഡിയയിലെ ചർച്ചകൾ….

ആയിരം കോടി ബജറ്റിൽ ഒരു മലയാളം സിനിമ. രണ്ടാമൂഴം പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് മലയാളികൾ മാത്രമല്ല, ഇന്ത്യ സിനിമ ലോകം മുഴുവനായിരുന്നു. എം.ടി വാസുദേവന് നായരുടെ അതെ പേരിലുള്ള നോവലിനെ ആസ്‌പദമാക്കി മഹാഭാരത കട സിനിമയാകാനായി മലയാളികൾക്കൊപ്പം, എല്ലാ സിനിമ പ്രേമികളും ആഗ്രഹിച്ചിരുന്നു എന്നത് വ്യക്തം. പക്ഷെ ഇനി ആ സിനിമ നടക്കുമോ ?! രണ്ടാമൂഴത്തിന് പാരയായത് എന്താണ് ?! നമുക്ക് നോക്കാം.


ആ​യി​രം കോ​ടി രൂ​പ ചെല​വി​ല്‍ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലായിട്ട് ര​ണ്ടാ​മൂ​ഴം നിർമ്മിക്കാനാണ് സംവിധായകനും നിർമ്മാതാവും ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. 2020ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്താ​ന്‍ പാ​ക​ത്തി​ന് നിർമ്മിക്കാൻ ഉ​ദ്ദേ​ശി​ച്ചി​രുന്ന സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ​യാ​ണ് എം​ടി വാ​സുദേ​വ​ന്‍​നാ​യ​ര്‍ തി​ര​ക്ക​ഥ തി​രി​ച്ചു​ത​ര​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മു​ന്‌സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ഏ​ക​ദേ​ശം അ​മ്പ​ത് കോടിയോളം രൂപ ചെല​വ് വ​രു​ന്ന ഒ​ടി​യ​ന്‍ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ വൈ​കി​യ​ത്. ശ്രീ​കു​മാ​ര്‍ മേ​നോ​നു​മാ​യു​ള്ള ക​രാ​ര്‍ അ​വ​സാ​നി​ച്ചു​വെ​ന്നും ക​രാ​ര്‍ ക​ഴി​ഞ്ഞിട്ടും ഒ​രു വ​ര്‍​ഷം കൂ​ടി അ​ദ്ദേ​ഹ​ത്തി​ന് സ​മ​യം നീ​ട്ടി ന​ല്‍​കി​യെ​ന്നും എം​ടി ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പ് ന​ല്‍​കി​യ തി​ര​ക്ക​ഥ ഇ​തു​വ​രെ​യും സി​നി​മ​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ല്ല. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും സി​നി​മ​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും തു​ട​ങ്ങാ​ന്‍ ശ്രീ​കു​മാ​ര്‍ ത​യ്യാ​റാ​യി​ല്ല.​ മു​ന്‍​കൂ​റാ​യി വാ​ങ്ങി​യ പ​ണം തി​രി​ച്ചു​ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും എം​ടി ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഒ​ടി​യ​ന്‍ സ​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം ത​ന്‍റെ ഫേ​സ്‌‌ബു​ക്ക് പേ​ജി​ലൂടെ അ​പ്‌​ഡേ​ഷ​ന്‍ ന​ല്‍​കു​ന്ന ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ര​ണ്ടാ​മൂഴം സി​നി​മ​യെ​ക്കുറി​ച്ച് ഇ​തുവ​രെ മ​ന​സു തു​റ​ന്നി​ട്ടി​ല്ല. തു​ട​ങ്ങാ​ന്‍ പോ​കു​ന്ന വ​ന്‍ ബ​ജ​റ്റ് ചി​ത്ര​ത്തെ​കു​റി​ച്ചോ , കാ​സ്റ്റിം​ഗി​നെ​ കു​റി​ച്ചോ അ​ണി​യ​റ​ക്കാരെ കുറിച്ചോ യാ​തൊ​രു​വി​വ​ര​വും പു​റ​ത്തു​വി​ടു​ന്നു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് എം​ടി​യു​ടെ പു​തി​യ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​തേ​സ​മ​യം സ​ിനി​മ​യി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്രമാ​യ ഭീ​മ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലാ​ക​ട്ടെ ഒ​ടി​യ​നു​ശേ​ഷം ര​ണ്ടു സി​നി​മ​ക​ള്‍​ക്കാ​ണ് ഡേ​റ്റ് ന​ല്‍​കി​യ​ത്. നൂ​റ് കോ​ടി ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ര്‍​ അ​റ​ബി​ക്ക​ട​ലി​ന്‍റെ സി​ഹം, സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​ര്‍ എ​ന്നി​വ​യാ​ണ് അ​വ.


അ​താ​യ​ത് ര​ണ്ടാ​മൂ​ഴം അ​ടു​ത്തൊ​ന്നും തു​ട​ങ്ങാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് ലാ​ലി​ന് മ​ന​സി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സി​നി​മാ​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. ഇ​തും തി​ര​ക്ക​ഥ തി​രി​ച്ചു​വാ​ങ്ങാ​ന്‍ എം​ടി​യെ പ്രേ​രി​പ്പി​ച്ച​താ​യാ​ണ് അ​റി​യു​ന്നത്. വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോടെ തി​ര​ക്ക​ഥ തി​രി​ച്ചു​വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ് എം​ടി ന​ട​ത്തി​യ​ത്. ഹ​ര്‍​ജി​യി​ല്‍ നി​ന്നും പി​ന്‍​മാ​റാ​നു​ള്ള സാ​ധ്യ​ത​യും വി​ര​ള​മാ​ണ്.

Social media talks about Randamoozham

More in Uncategorized

Trending

Recent

To Top