Social Media
അവതാരകയായി സ്‌ക്രീനിലെത്തി ഒടുവിൽ നായികയായി മാറിയ പ്രേക്ഷകരുടെ പ്രിയ നടി , ആളെ മനസ്സിലായോ?
അവതാരകയായി സ്‌ക്രീനിലെത്തി ഒടുവിൽ നായികയായി മാറിയ പ്രേക്ഷകരുടെ പ്രിയ നടി , ആളെ മനസ്സിലായോ?
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ബാലതാരമായി എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നസ്രിയയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഏഷ്യാനെറ്റില്‍ സപ്രേഷണം ചെയ്ത സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ വേദിയില്‍ അവതാരകയായി എത്തിയാണ് നസ്രിയ സുപരിചിതയാകുന്നത്. ഒട്ടു വൈകാതെ തന്നെ ആ കൊച്ചു മുടക്കി ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ തുടങ്ങി മാഡ് ഡാഡ്, ഒരു നാള്‍ വരും അങ്ങനെ നസ്രിയ എന്ന പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു.
ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലെ പൂജ എന്ന കഥാപാത്രമാണ് നസ്രിയയുടെ സിനിമ ജീവിതത്തിലെ ബ്രേക്കായി മാറിയത്. ആ ചിത്രത്തോടെ നസ്രിയ എന്ന പുതുമുഖ നടി യുവാക്കള്‍ക്കിടയില്‍ ആഘോഷിക്കപ്പെട്ടു. പിന്നീട് നേരം, സലാല മൊബൈല്‍സ് തുടങ്ങി തമിഴ് സിനിമാ ലോകത്തും നസ്രിയ തന്റെ ചുവടുറപ്പിച്ചു.
അഞ്ജലി മോനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ ബാംഗ്ലൂര്‍ ഡെയ്‌സ്’ നു ശേഷമാണ് ഫഹദും നസ്രിയയും വിവാഹിതരായത്. വിവാഹ ശേഷം നസ്രിയ കുറച്ചു നാള്‍ സിനിമയില്‍ നിന്നു മാറി നിന്നെങ്കിലും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും താരത്തെ സജീവമാക്കി നിര്‍ത്തി.
വീണ്ടും അഞ്ജലി മോനോന്റെ കൂടെ ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. . അതിനു ശേഷം ഫഹദിനൊപ്പം ‘ട്രാന്‍സ്’ ലൂടെ വ്യത്യസ്ത കഥാപാത്രവുമായി നസ്രിയ വീണ്ടുമെത്തി.തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ‘ ആഹാ സുന്ദരാ’ യാണ് നസ്രിയയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം
