Connect with us

2022 ഉം 2023 ഉം ഒരേപോലെ; രസകരമായ വീഡിയോയുമായി ‘സാന്ത്വനം’ താരം ഗിരീഷ് നമ്പ്യാർ

Social Media

2022 ഉം 2023 ഉം ഒരേപോലെ; രസകരമായ വീഡിയോയുമായി ‘സാന്ത്വനം’ താരം ഗിരീഷ് നമ്പ്യാർ

2022 ഉം 2023 ഉം ഒരേപോലെ; രസകരമായ വീഡിയോയുമായി ‘സാന്ത്വനം’ താരം ഗിരീഷ് നമ്പ്യാർ

‘സാന്ത്വനം’ പരമ്പരയിലെ ‘ഹരി’ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഗിരീഷ് നമ്പ്യാർ. സിനികളിലും സീരിയലിലും ഒട്ടനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഗിരീഷ്.

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുന്നത് പതിവാണ്. എന്നാൽ അത് പലരും പൂർത്തിയാക്കാറില്ലെന്നതാണ് സത്യം. മറ്റ് ചിലർക്ക് ഇന്ന് പോലെ തന്നെയാണ് നാളെയും. അതേപോലെ തനിക്ക് 2022 ഉം 2023 ഉം ഒരേപോലെയാണെന്ന് പറയുകയാണ് ഗിരീഷ് നമ്പ്യാർ. രസകരമായ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് പിന്നാലെ വരുന്നത്. വേണമെങ്കിൽ 2023 മാറട്ടെ, നമുക്കൊരു മാറ്റോം ഇല്ല എന്നാണ് ഒരാളുടെ കമന്റ്.

ഗിരീഷ് പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലുമായൊക്കെ ഉപരിപഠനം നടത്തിയിരുന്നു താരം. പിന്നീട് കുറച്ച് വർഷം ഓയിൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്‍തു. പതിമൂന്ന് രാജ്യങ്ങളിൽ ഇതിനകം ജോലി ചെയ്‍തിട്ടുണ്ട്. സാന്ത്വനത്തിലെ അടക്കം തനിക്ക് കിട്ടിയതെല്ലാം നല്ല വേഷങ്ങള്‍ ആയിരുന്നുവെന്നും ഗിരീഷ് പറഞ്ഞിട്ടുണ്ട്.

More in Social Media

Trending

Recent

To Top