Connect with us

ഹോം കണ്ടതിന് ശേഷം ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി; സിനിമയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

Social Media

ഹോം കണ്ടതിന് ശേഷം ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി; സിനിമയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ഹോം കണ്ടതിന് ശേഷം ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി; സിനിമയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്

ഇന്ദ്രന്‍സ് നായകനായ എത്തിയ ഹോം സിനിമയെ പ്രശംസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. സിനിമ കണ്ടതിന് ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നതായി സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

”എനിക്ക് ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ദ്രന്‍സ് ചേട്ടന്‍ എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ത്ഥവത്തായ സിനിമകള്‍ നിര്‍മ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിര്‍ന്ന അഭിനേതാക്കള്‍ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി.”

”ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം. ഈ ചിത്രത്തിനായി ഒത്തുചേര്‍ന്ന എല്ലാ ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കും വലിയ ആദരം. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അര്‍ഹിക്കുന്നു” എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന പിതാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

More in Social Media

Trending

Recent

To Top