നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും! എട്ടാം വിവാഹവാർഷികത്തിൽ കിടിലൻ സർപ്രൈസ്… കണ്ണ് നിറഞ്ഞ് സജിൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷഫ്നയും സജിനും. ബാലതാരമായയാണ് ഷഫ്ന സിനിമയിലെത്തുന്നത്. താരം നായികയായി അഭിനയിച്ച പ്ലസ് ടു എന്ന ചിത്രത്തിൽ സജിനും അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് 2013ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഷഫ്ന പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
കുറിപ്പ് ഇങ്ങനെയാണ്
“നമുക്ക് വിവാഹവാർഷികാശംസകൾ…കഴിഞ്ഞ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് നിന്നിൽ നിന്നും കേൾക്കുന്നതാണ് എനിക്കേറെ സന്തോഷം നൽകുന്ന കാര്യം. എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാൻ എന്നെ ആവേശം കൊള്ളിക്കുന്ന കാര്യവും. എന്നും ഞാൻ പറയുന്നത് പോലെ ഇനിയും ഞാൻ പറഞ്ഞു കൊണ്ടേ ഇരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ…നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും.
നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഞാനറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഇക്കാ. നമുക്ക് ഒരുമിച്ച് നമ്മുടെ ജീവിതം കൂടുതൽ സാഹസികവും മനോഹരവുമാക്കാം.. കൈകൾ കോർത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം… വിവാഹ വാർഷികാശംസകൾ..” സജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷഫ്ന കുറിച്ചു.
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത...
നിരവധി ആരാധകരുള്ള താരമാണ് ദിൽജിത് ദൊസഞ്ച്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...