Connect with us

പ്ലേ ബട്ടണ്‍ ഓപ്പണ്‍ ചെയ്യേണ്ടത് സുചിത്ര ചേച്ചിയോടൊത്താണെന്ന് തോന്നി… സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ വേദിയില്‍ വച്ച് അണ്‍ബോക്‌സ് ചെയ്തു; സന്തോഷവാർത്തയുമായി കണ്ണൻ

serial

പ്ലേ ബട്ടണ്‍ ഓപ്പണ്‍ ചെയ്യേണ്ടത് സുചിത്ര ചേച്ചിയോടൊത്താണെന്ന് തോന്നി… സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ വേദിയില്‍ വച്ച് അണ്‍ബോക്‌സ് ചെയ്തു; സന്തോഷവാർത്തയുമായി കണ്ണൻ

പ്ലേ ബട്ടണ്‍ ഓപ്പണ്‍ ചെയ്യേണ്ടത് സുചിത്ര ചേച്ചിയോടൊത്താണെന്ന് തോന്നി… സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ വേദിയില്‍ വച്ച് അണ്‍ബോക്‌സ് ചെയ്തു; സന്തോഷവാർത്തയുമായി കണ്ണൻ

കുടുംബ പരമ്പരകളിൽ ഒന്നാം സ്ഥാനമാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിന്. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ സീരിയലിന് കഴിഞ്ഞിരുന്നു.

നടി ചിപ്പി സീരിയൽ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സാന്ത്വനത്തിലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. പരമ്പരയിലെ കണ്ണനെ അവതരിപ്പിക്കുന്നത് അച്ചുവാണ്. സെറ്റിലെ വിശേഷങ്ങളും മറ്റും വീഡിയോ രൂപത്തില്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്. യൂട്യൂബിലെ സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ച സന്തോഷമാണ് അച്ചു കഴിഞ്ഞദിവസം പങ്കുവച്ചത്.

പ്ലേ ബട്ടണ്‍ കയ്യില്‍ കിട്ടിയിട്ട് കുറച്ചുദിവസം ആയെന്നും, എന്നാല്‍ ഇപ്പോഴാണ് വീഡിയോ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞതെന്നും അച്ചു പറയുന്നുണ്ട്. വീഡിയോ കൂടാതെ സോഷ്യല്‍മീഡിയയില്‍ പ്ലേ ബട്ടണ്‍ കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചാനലിന് ഈയൊരു റീച്ച് കിട്ടാനുള്ള കാരണം ‘സാന്ത്വനം’പരമ്പരയാണ്. പരമ്പരയോടുള്ള കടപ്പാട് പറഞ്ഞാണ് അച്ചു വീഡിയോ തുടങ്ങുന്നത്.

വാനമ്പാടി’യില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ചാനല്‍ തുടങ്ങിയതെന്നും, അന്ന് തുടങ്ങിയത് ഒരു ഇന്റര്‍വ്യു ചാനലായാണെന്നും, ആദ്യംതന്നെ ഇന്റര്‍വ്യു എടുത്തത് ‘വാനമ്പാടി’യിലെ കേന്ദ്രകഥാപാത്രമായ പത്മിനിയെ അവതരിപ്പിച്ച സുചിത്രയുടേതുമായിരുന്നെന്നും അച്ചു പറയുന്നു. അതുകൊണ്ടുതന്നെ പ്ലേ ബട്ടണ്‍ ഓപ്പണ്‍ ചെയ്യേണ്ടത് സുചിത്ര ചേച്ചിയോടൊത്താണെന്ന് തോന്നിയെന്നും, അതുകൊണ്ടാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ വേദിയില്‍ വച്ച് അണ്‍ബോക്‌സ് ചെയ്തതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.

സന്തോഷത്തില്‍ പങ്കുവചേരുന്നു എന്നുപറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് താരം പങ്കുവച്ച വീഡിയോയ്ക്കും ചിത്രത്തിനും കമന്റുകളുമായെത്തിയിരിക്കുന്നത്. നിലവില്‍ അച്ചുവിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആയിട്ടുണ്ട്. കണ്ണന് യൂട്യൂബിന്റെ വെള്ളിക്കിണ്ണം കിട്ടിയതില്‍ വളരെ സന്തോഷം എന്നാണ് ചിലരെങ്കിലും കമന്റ് ചെയ്‍തിരിക്കുന്നത്.

More in serial

Trending

Recent

To Top