Connect with us

എല്ലാ കാര്യത്തിനും ഒപ്പം നിന്നു, അപ്രതീക്ഷിത മരണം തേടിയെത്തി.. എല്ലാം കണ്മുന്നിൽ വെച്ച്.. വേദന കടിച്ചമർത്തി ലക്ഷ്മിപ്രിയ

serial

എല്ലാ കാര്യത്തിനും ഒപ്പം നിന്നു, അപ്രതീക്ഷിത മരണം തേടിയെത്തി.. എല്ലാം കണ്മുന്നിൽ വെച്ച്.. വേദന കടിച്ചമർത്തി ലക്ഷ്മിപ്രിയ

എല്ലാ കാര്യത്തിനും ഒപ്പം നിന്നു, അപ്രതീക്ഷിത മരണം തേടിയെത്തി.. എല്ലാം കണ്മുന്നിൽ വെച്ച്.. വേദന കടിച്ചമർത്തി ലക്ഷ്മിപ്രിയ

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. കറുത്ത മുത്തിലൂടെയായിരുന്നു താരം കൂടുതല്‍ ശ്രദ്ധ നേടിയത്. അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത താരം രേഖ രതീഷ് പ്രധാന വേഷത്തിലെത്തിയ സസ്‌നേഹത്തിലൂടെയായാണ് ലക്ഷ്മി പ്രിയ വീണ്ടും തിരിച്ചെത്തിയത്. ചൈനയില്‍ പോയി എംബിബിഎസ് പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താരത്തിന്റെ തിരിച്ചുവരവ്

പോസറ്റീവായി ചിന്തിക്കുന്ന വ്യക്തിയായതിനാൽ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കാൻ താൽപര്യമില്ലാത്തയാളാണ് എന്നാണ് ലക്ഷ്മി പ്രിയ പലപ്പോഴും പറയാറുള്ളത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മിപ്രിയ.എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സീരിയൽ ബന്ധപ്പെട്ടതും ജീവിതം ബന്ധപ്പെട്ടതുമായ വിശേഷങ്ങളെ കുറിച്ച് ലക്ഷ്മി പ്രിയ തുറന്ന് പറഞ്ഞത്.

കൊറോണ ചൈനയിൽ നിന്നും കൊണ്ടുവന്നത് താനാണോ എന്ന് പലരും കളിയാക്കി ചോദിക്കാറുണ്ട് ഡോക്ടർ പഠനത്തെ കുറിച്ച് ചോദിക്കുമ്പോൾ പറയാറുണ്ട്. വീട്ടിൽ ഒരു കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന വളർത്തുനായ പെട്ടന്ന് ചത്ത് പോയപ്പോൾ ഉണ്ടായ ശൂന്യതയെ കുറിച്ചും ലക്ഷ്മി പ്രിയ തുറന്ന് പറ‍ഞ്ഞു. ജാനി എന്ന് പേരിട്ട് ഓമനിച്ച് വളർത്തിയ നായയെ കുറിച്ചുള്ള ഓർമകളാണ് ലക്ഷ്മി പ്രിയ പങ്കുവെച്ചത്.

‘ഞങ്ങളുടെ വീട്ടിലെ ജര്‍മൻ ഷെപ്പേഡിന്റെ പേരാണ് ജാനി. എന്റെയൊരു കസിനിട്ട പേരാണ്. ആദ്യമുണ്ടായിരുന്ന ജാനി ചത്തുപോയി. ഞങ്ങളുടെ വീട്ടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം. രണ്ടാമത് മേടിച്ചപ്പോള്‍ ആ ഓര്‍മയ്ക്കായി ജാനി എന്ന് പേരിട്ടു. നമുക്ക് എല്ലാ കാര്യത്തിനും കൂട്ടായി നില്‍ക്കുകയായിരുന്നു ജാനി. ഏഴാം വയസിലാണ് ആദ്യത്തെ നായ ചത്തത്. നമ്മള്‍ ട്രയിന്‍ ചെയ്‌തെടുത്താണ്. ആക്‌സിഡന്റാണെങ്കിലും വളരെ നല്ല മരണമായിരുന്നു… ബ്ലഡൊന്നും പോയിരുന്നില്ല. ഞങ്ങളിലാരോ പോവേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെയായിരുന്നു ആ മരണം. കൊറിയര്‍ വാങ്ങിച്ചിട്ട് നമ്മളുടെ കൈയ്യിലേക്ക് തരും. പേപ്പറും എടുത്തിട്ട് വരും. ഞങ്ങള്‍ കൂട്ടിലൊന്നും ഇടാറില്ല. ആരെങ്കിലും വന്നാല്‍ പറഞ്ഞാല്‍ മേലോട്ട് കയറിപ്പൊക്കോളും. ഞങ്ങള്‍ വര്‍ഷത്തില്‍ 3 തവണ ഗുരുവായൂര്‍ പോവാറുണ്ട്. ആ സമയത്ത് ഫുഡൊക്ക വെച്ചിട്ടാണ് പോവുന്നത്. ഞങ്ങള്‍ വരുന്ന വരെ ജാനി ഒന്നും കഴിക്കില്ല. ഒരു കുഴപ്പവുമില്ല… അത് അതിന്റെ ശീലമായിരുന്നു’ ലക്ഷ്മി പറഞ്ഞു.

വീട്ടുകാരുടെ പ്രോത്സാഹനമാണ് കലാജീവിതം വളർത്താൻ സഹായിച്ചതെന്നും പഠനകാര്യത്തിൽ പോലും അച്ഛൻ സഹായിക്കാറുണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ശേഷം വരുന്ന കമന്റുകളെ കുറിച്ചും പറഞ്ഞു. മറ്റ് സഹതാരങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയതിനാലാണ് താനും സോഷ്യൽമീഡിയ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആരാധകരാണെന്ന് പറഞ്ഞും, മുടിക്ക് നീല കളർ നൽകണമെന്ന് ഉപേദശിച്ചുമെല്ലാം കമന്റുകൾ ലഭിക്കാറുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു

അച്ഛനൊപ്പമാണ് ലക്ഷ്മി പാടാം നേടാമിൽ പങ്കെടുക്കാനെത്തിയത്. മകളെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്നാണ് അച്ഛൻ മറുപടി നൽകിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാൻ അച്ഛൻ സമ്മതിക്കില്ലെന്നും പഴഞ്ചൻ രീതിയാണെന്നും അതിന്റെ പേരിൽ വഴക്ക് കൂടാറുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

സീരിയലിൽ സഹനടിയായിട്ടായിരുന്നു ആദ്യം എത്തിയത്. പിന്നീട് ഷൈജു അരൂർ സംവിധാനം ചെയ്ത മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭാഗ്യദേവതയിലെ ലക്ഷ്മിയുടെ കഥാപാത്രം വേഗത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് അഭിനേത്രി എന്ന പേരിൽ ലക്ഷ്മി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഭാഗ്യദേവത, ഗീതാഞ്ജലി, കറുത്ത മുത്ത്, സസ്‌നേഹം തുടങ്ങി നിരവധി സീരിയലുകളിലാണ് താരം ഇതുവരെ അഭിനയിച്ചത്. കറുത്ത മുത്താണ് കരിയർ ബ്രേക്കായി മാറിയത് ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ലക്ഷ്മി പ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

More in serial

Trending

Recent

To Top