Connect with us

കളപ്പുരയ്ക്കല്‍ കുടുംബത്തെ ഇനി എന്നുകാണുമെന്ന് ഉമാ നായർ; ചേച്ചിയമ്മയേയും അനിയന്മാരേയും മിസ് ചെയ്യുന്നുവെന്ന് ആരാധകർ

Social Media

നാല് വര്‍ഷത്തോളം റേറ്റിംഗില്‍ ഒന്നാമതായി തുടര്‍ന്ന പരമ്പരയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി. പരമ്പരയില്‍ നിര്‍മ്മലേടത്തിയും ചന്ദ്രേട്ടനുമായെത്തിയ, ഉമാ നായരും ബാലന്‍ മേനോനും പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.

സൂര്യ ടി.വിയിലെ ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഉമ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രമായാണ് ഉമാനായര്‍ പരമ്പരയിലെത്തുന്നത്. വിവാഹദിനത്തില്‍ത്തന്നെ അച്ഛനെ നഷ്ടമാകുകയും വീട് വിട്ടിറങ്ങേണ്ടിവരികയും ചെയ്യുന്ന ഇന്ദുലേഖയുടെ ജീവിതകഥയാണ് പരമ്പര.

ലോക്ക്ഡൗണ്‍ കാരണം ഷൂട്ട് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിലുള്ള സങ്കടമാണ് ഉമാനായര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുന്നത്. കളപ്പുരയ്ക്കല്‍ കുടുംബത്തെ ഇനി എന്നുകാണും എന്നാണ് ഉമ പോസ്റ്റിലൂടെ പറയുന്നത്. ചേച്ചിയമ്മയേയും അനിയന്മാരേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് പരമ്പരയുടെ നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

എട്ടുവയസുള്ളപ്പോള്‍ അച്ഛന്‍ പ്രൊഡ്യൂസ് ചെയ്ത ഷോട്ട് ഫിലിമിലൂടെയാണ് ഉമ അഭിനയജീവിതത്തിലേക്ക് നടന്നുകയറുന്നത്. എഴുപത്തോഞ്ചോളം പരമ്പരകളിലും ഒരുപിടി സിനിമകളിലും വേഷമിട്ട ഉമ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top