Connect with us

പച്ച അഴകിൽ അതീവ സുന്ദരി! മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ, സംശയുമായി ആരാധകർ ചിത്രം വൈറൽ

Social Media

പച്ച അഴകിൽ അതീവ സുന്ദരി! മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ, സംശയുമായി ആരാധകർ ചിത്രം വൈറൽ

പച്ച അഴകിൽ അതീവ സുന്ദരി! മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ, സംശയുമായി ആരാധകർ ചിത്രം വൈറൽ

ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിക്കാനായി എത്തിയതോടെയാണ് സൂര്യ മേനോൻ എന്ന നടിയെ മലയാളികൾ അടുത്തറിയുന്നത്. മോഡലിംഗും അഭിനയവും നൃത്തവും ഒക്കെയായി സജീവമായിരുന്ന താരത്തിന് മികച്ച പിന്തുണയാണ് ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ലഭിച്ചത്. സൂര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്
കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

ബോൾഡ് ലുക്കിൽ എത്തിയ സൂര്യയുടെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങൾ തന്നെയാണ് വിമര്ശനത്തിനുള്ള ശരിയായ മറുപടിയൊന്നും, പ്രതിസന്ധികളിൽ തളരുന്നവൾ അല്ല സൂര്യ എന്നും ആരാധകർ പറയുന്നു. വെള്ള നിറത്തിലുള്ള ഷർട്ടും നീല ജീൻസും ധരിച്ചുള്ള നടിയുടെ ഫോട്ടോഷൂട്ട് വൈറലായത്തിന് പിന്നാലെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രമാണ് തരംഗമാകുന്നത്

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൂര്യ മേനോന്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. മണവാട്ടിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് താരം. രണ്ട് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചത്
ഇത്രയും സുന്ദരിയാണോ സൂര്യയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

വ്യത്യസ്ത മേക്കോവറുകളിലായുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ നേരത്തെയും സൂര്യ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഈ ഫോട്ടോഷൂട്ടിന്റെ ഏഴയലത്ത് എത്തില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ശരിക്കും നവവധുവാകാനുള്ള തയ്യാറെടുപ്പിലാണോ സൂര്യയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ചില
കല്യാണം ഉടനെയുണ്ടാവുമോയെന്നുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് ചില പടങ്ങള്‍ ചെയ്ത ശേഷം ഒത്തു വന്നാല്‍ നോക്കുമെന്നായിരുന്നു സൂര്യ പറഞ്ഞത്. ഏതായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

More in Social Media

Trending

Recent

To Top