Connect with us

ഈ ചിത്രത്തിന് അടിക്കുറിപ്പിന്റെ ആവശ്യമില്ല……. എന്നാലും പറയാതിരിക്കാനാകില്ല…… പ്രളയകേരളത്തിന് കൈത്താങ്ങായെത്തിയ കൊച്ചു വോളന്റിയര്‍!

Malayalam Breaking News

പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി രാഷ്ട്രീയ-സാമൂഹ്യ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രളയ കേരളത്തെ രക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് മലായളികള്‍ ഉള്‍പ്പെടെ മലയാളം-തമിഴ്-ബോളിവുഡ് സിനിമാ ലോകവും കേരളത്തിന് സാഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു.

സിനിമാ താരങ്ങളെയും രാഷ്ട്രീയ പ്രമുഖരെയും കൂടാതെ സാധാരണ ജനങ്ങളും സുമനസ്സാലെ കേരളത്തിന് കൈത്താങ്ങായി രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ കേരളീയരെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പയ്യന്നൂര്‍ ഷേണായി സ്മാരക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സുമനസ്സ്. തനിക്കും കുഞ്ഞനുജനുമായി അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് സ്വാഹ എന്ന കൊച്ചു മിടുക്കി താരമായത്.

അതുപോലെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ സമ്മാനമായി നല്‍കിയ അരകിലയോളം തൂക്കമുള്ള സ്വര്‍ണ കേക്ക് കേരളത്തിന് സംഭാവന നല്‍കി ദുബായ് ഡല്‍ഹി പബ്ലിക് സ്‌കൂട്ടിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രണതിയും കേരളീയരുടെ മനസ്സില്‍ ഇടംപിടിച്ചു. സൈക്കിള്‍ വാങ്ങാനായി നാല് വര്‍ഷമായി സ്വരൂപിച്ച് കൂട്ടിയിരുന്ന 9,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി തമിഴ്‌നാട്ടില്‍ നിന്നുളള പെണ്‍കുട്ടി അനുപ്രിയയും കേരളക്കരയുടെ സ്‌നേഹം പിടിച്ചുപറ്റിയിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് കേരളക്കരയെ സഹായിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ഒരു കൊച്ചു മിടുക്കന്റെ വാര്‍ത്തയും ചര്‍ച്ചയാകുകയാണ്. പണമായി സഹായിക്കാന്‍ കഴിയാത്തവര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വോളന്രിയര്‍മാരായി പങ്കെടുത്തും കേരളത്തിന് കൈതാങ്ങാകുന്നുണ്ട്. ഇത്തരത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് സാധനങ്ങളുമായെത്തുന്ന ഒരു കൊച്ചു പയ്യന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുന്നത്. കിറ്റില്‍ സാധനങ്ങളും തൂക്കി പിടിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്നതിനുളള സാധനങ്ങള്‍ സമാഹരിക്കുന്ന സ്ഥലത്തേക്കാണ് ഈ കൊച്ചു മിടുക്കന്‍ എത്തിയത്. ചില ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പിന്റെ ആവശ്യമില്ലെന്നു പറഞ്ഞാണ് ഈ ചിത്രം ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

Small boy s helping hands to Kerala flood

More in Malayalam Breaking News

Trending

Recent

To Top