Connect with us

അമ്മുവാണ് ഡയറക്ട് ചെയ്തത്; ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

Malayalam

അമ്മുവാണ് ഡയറക്ട് ചെയ്തത്; ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

അമ്മുവാണ് ഡയറക്ട് ചെയ്തത്; ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്; പുതിയ വീഡിയോയുമായി സിന്ധു കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യാ സിന്ധുവിന്റെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരായിരുന്നു ആശംസകൾ അറിയിച്ച് എത്തിയത്. സിന്ധുവിനെ കുറിച്ച് പലരും പങ്കിട്ട കുറിപ്പുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു

51ാം പിറന്നാളിന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് സിന്ധു. അതിനെ കുറിച്ചുള്ള ഒരു വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുകയാണ് സിന്ധു

ഷിഫോണ്‍ സാരിയുടുത്ത് കാശ്മീരില്‍ പോയി മഞ്ഞ് വാരിയെറിയുന്ന ഡാന്‍സ് കളിക്കണമെന്ന് ഞങ്ങള്‍ ചെറുതിലേ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഇതേ വേഷത്തില്‍ മഞ്ഞിലേക്ക് പോവുന്നത്. സിന്ധുവിന്റെ സുഹൃത്തുക്കളായ ഹസീനയും സുലുവും കൂടെയുണ്ടായിരുന്നു. കാശ്മീരിലെ പാട്ട് ഷൂട്ടിന്റെ പിന്നണിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഹാനയായിരുന്നു അമ്മയുടെ ആഗ്രഹം മനസിലാക്കി അത് യാഥാര്‍ത്ഥ്യമാക്കി കൊടുക്കാന്‍ മുന്നിട്ടിറങ്ങിയത്.

അമ്മുവാണ് ഡയറക്ട് ചെയ്യുന്നത്. എങ്ങനെ മഞ്ഞ് വാരിയെറിയണമെന്നും ഡാന്‍സ് ചെയ്യണമെന്നുമൊക്കെ പറഞ്ഞ് തരുന്നത് അമ്മുവാണ്. കാശ്മീരിലെ മഞ്ഞിലേക്ക് പോവാന്‍ പറ്റിയ കോസ്റ്റിയൂം തന്നെയെന്ന് പറഞ്ഞ് അഹാന അമ്മയേയും കൂട്ടുകാരികളേയും ട്രോളിയിരുന്നു. അത്രയും ആഗ്രഹത്തോടെ കൊണ്ടുനടന്ന കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. അമ്മുവിനോടാണ് ഇക്കാര്യത്തില്‍ നന്ദി പറയാനുള്ളത്. അവളാണ് എല്ലാരേയും വിളിച്ച് ഇതേക്കുറിച്ച് പറഞ്ഞത്. കുട്ടിക്കാലത്തെ സ്വപ്‌നം ഇങ്ങനെയൊക്കെയാണ് സഫലമാവുന്നതെന്നായിരുന്നു സുലു പറഞ്ഞത്. ഞങ്ങളുടെ സ്‌കൂളിന്റെ അപ്പുറത്തും ഇപ്പുറത്തുമെല്ലാം സിനിമ ഷൂട്ടിംഗ് നടക്കാറുണ്ടായിരുന്നു.

സിനിമയില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ഞങ്ങളും ആഗ്രഹിച്ചത്. ഞങ്ങള്‍ക്ക് സിനിമയില്‍ എന്തെങ്കിലും ആയാല്‍ മതി എന്നായിരുന്നു അന്ന്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. ആ റീല്‍ വീഡിയോ മനോഹരമായിരുന്നു. തണുപ്പത്ത് സാരിയും ഉടുത്ത് മഞ്ഞ് വാരിയെറിഞ്ഞതില്‍ സമ്മതിക്കണം. ഇത് ശരിക്കും സൂപ്പറായി, പ്രായമൊക്കെ വെറും നമ്പറാണെന്ന് നിങ്ങള്‍ തെളിയിച്ചു തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

More in Malayalam

Trending

Recent

To Top