Malayalam
തലയണ വഴക്കിൽ നിന്ന് അമ്മമാരായി അതുമായി ബന്ധപ്പെട്ട സംസാരത്തിലേക്ക് മാറിയിരിക്കുന്നു; സഹോദരിയുടെ പിറന്നാൾ ദിനത്തിൽ പേളി കുറിച്ചത്
തലയണ വഴക്കിൽ നിന്ന് അമ്മമാരായി അതുമായി ബന്ധപ്പെട്ട സംസാരത്തിലേക്ക് മാറിയിരിക്കുന്നു; സഹോദരിയുടെ പിറന്നാൾ ദിനത്തിൽ പേളി കുറിച്ചത്
പേളി മാണിയെ പോലെ തന്നെ പേളിയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇപ്പോഴിത സഹോദരി റേച്ചൽ മാണിക്ക് പിറന്നാൾ ആശംസിച്ച് പേളി മാണി പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു
ജന്മദിനാശംസകൾ റേച്ചൽ… വാവാച്ചി… എന്റെ ഏറ്റവും പ്രത്യേക വ്യക്തിക്ക്.. എന്റെ സഹോദരി എന്റെ ബെസ്റ്റി… ഒരാൾക്ക് എങ്ങനെ ഇത്ര പെർഫെക്റ്റ് ആവാൻ കഴിയും…? ഇത്ര സുന്ദരിയും ഗംഭീരവുമായി നീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു… ഞാൻ നിന്നെ സ്നേഹിക്കുന്നു.’ ‘നിന്നിൽ അഭിമാനിക്കുന്നു… കാലം മാറിയിരിക്കുന്നു.. തലയണ വഴക്കിൽ നിന്ന് അമ്മമാരായി അതുമായി ബന്ധപ്പെട്ട സംസാരത്തിലേക്ക് മാറിയിരിക്കുന്നു. നീ എന്ത് ചെയ്താലും… നിനക്ക് എന്റെ പിന്തുണയുണ്ട്. നീ നീ ആയിരിക്കുന്നതിൽ നന്ദിയുണ്ട്’ എന്നാണ് പേളി സഹോദരിക്ക് ആശംസകൾ നേർന്ന് കുറിച്ചത്. നിരവധി പേരാണ് പേളി യുടെ സഹോദരിയ്ക്ക് പിറന്നാളാശംസകൾ അറിയിക്കുന്നത്
സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെപ്പോലെ കഴിയുന്നവരാണ് പേളിയും റേച്ചലും.
ചേച്ചി അവതാരകയായും അഭിനേത്രിയായും തിളങ്ങിയപ്പോള്‍ ഫാഷന്‍ ലോകത്തായിരുന്നു റേച്ചല്‍ കഴിവ് തെളിയിച്ചത്. ഫാഷന്‍ ഡിസൈനിങ് പൂര്‍ത്തിയാക്കിയ റേച്ചല്‍ വ്യത്യസ്തമായ ഡിസൈന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ ജീവിതപങ്കാളിയാക്കിയത്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. കൊവിഡ് കാലമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അടുത്തിടെയാണ് റേച്ചലിനും റൂബെനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെയും കുടുംബ വിശേഷങ്ങൾ എല്ലാം പേളി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്
