Connect with us

ആർക്കും താല്പര്യമില്ലായിരുന്നു .അപ്പോൾ ലാലേട്ടനാണ് ആ രംഗം അങ്ങനെ തന്നെ മതിയെന്ന് പറയുന്നത് – ജീത്തു ജോസഫ്

Malayalam Breaking News

ആർക്കും താല്പര്യമില്ലായിരുന്നു .അപ്പോൾ ലാലേട്ടനാണ് ആ രംഗം അങ്ങനെ തന്നെ മതിയെന്ന് പറയുന്നത് – ജീത്തു ജോസഫ്

ആർക്കും താല്പര്യമില്ലായിരുന്നു .അപ്പോൾ ലാലേട്ടനാണ് ആ രംഗം അങ്ങനെ തന്നെ മതിയെന്ന് പറയുന്നത് – ജീത്തു ജോസഫ്

ഒരു സമയത്ത് മുൻനിര നായക കഥാപാത്രങ്ങൾ ഒരു അമാനുഷികതയിലാണ് സിനിമകളിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. സൂപ്പര്താരമാണെങ്കിൽ പോലീസ്കാരെ തിരിച്ചു തല്ലുന്ന , വമ്പൻ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന , എത്ര ഇടിയും വേദിയും കൊണ്ടാലും നിവർന്നു നിൽക്കുന്ന നായകന്മാരുടെ കാലം കഴിഞ്ഞു. അതിനു സാധിച്ചത് , അങ്ങനെയുള്ള കഥാപാത്രങ്ങളിൽ നിന്നും ഇറങ്ങി വരാൻ അവരും തയ്യാറായത് കൊണ്ടാണ്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായി നായകനിരയില്‍ നില്‍ക്കുന്നവര്‍ മുന്നോട്ടു വരുന്നത് ആഹ്‌ളാദകരമായ കാര്യമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു . എഴുത്തുകാര്‍ക്ക് വലിയ ധൈര്യം നല്‍കുന്ന തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യം സിനിമയിലെ രംഗം അതിനൊരു ഉദാഹരണമായി ജിത്തു എടുത്തുപറഞ്ഞു.

പുതിയ ചിന്തകളും ആശയങ്ങളുമുള്ള ധാരാളം എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും സിനിമയിലേക്കിന്ന് കടന്നു വരുന്നുണ്ട്, അവരുടെ കാഴ്ചപ്പാടുകള്‍ സിനിമയ്ക്ക് ഗുണം ചെയ്യും. നായകനിരയില്‍ നില്‍ക്കുന്നവര്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നത് ആഹ്‌ളാദകരമാണ്, ഇത്തരം തീരുമാനങ്ങള്‍ എഴുത്തുകാര്‍ക്ക് വലിയ ധൈര്യം നല്‍കുന്നു കഥ എങ്ങോട്ടു വേണമെങ്കിലും കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യമാണ് അത് മുന്നോട്ടു വെയ്ക്കുന്നത്.

ദൃശ്യം സിനിമയില്‍ ലാലേട്ടന്റെ കഥാപാത്രം തിരിച്ചടിക്കാതെ പിന്മാറുന്ന രംഗം അണിയറയില്‍ പലരിലും അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, അന്ന് ലാലേട്ടനാണ് പറഞ്ഞത് ആ രംഗങ്ങള്‍ അങ്ങിനെ തന്നെ മതിയെന്ന്. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ അഭിനേതാക്കളെ വിലയിരുത്തുന്നവരാണ് ഇന്നത്തെ പ്രേക്ഷകര്‍, കാണുന്നത് സിനിമയാണെന്ന ബോധം അവര്‍ക്കുണ്ട്.

Jeethu-Joseph

jeethu joseph about drishyam movie

More in Malayalam Breaking News

Trending

Recent

To Top