Connect with us

ഷൈലോക്കിൽ മമ്മൂട്ടി ആ രംഗം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു; വെളിപ്പെടുത്തി അജയ് വാസുദേവ്

Malayalam Breaking News

ഷൈലോക്കിൽ മമ്മൂട്ടി ആ രംഗം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു; വെളിപ്പെടുത്തി അജയ് വാസുദേവ്

ഷൈലോക്കിൽ മമ്മൂട്ടി ആ രംഗം ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു; വെളിപ്പെടുത്തി അജയ് വാസുദേവ്

മമ്മൂട്ടിയുടെ ബ്രമാണ്ട ചത്രം മാമാങ്കത്തിന് ശേഷം ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു ഷൈലോക്കിനായി. എന്നാൽ ആ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്.

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഷൈലോക്ക് . മമ്മൂട്ടി അജയ് കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക്. എന്നാൽ ഇപ്പോൾ ഇതാ മമ്മൂട്ടിയെയും ചിത്രത്തെ കുറിച്ചും ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് സംവിധായകൻ

അങ്കമാലി ഡയറീസിലെ ചിത്രത്തിനൊത്ത് ഡാൻസ് കളിച്ച് മമ്മൂട്ടിയുടെ ഷൈലോക്കിന്റെ രണ്ടാമത്തെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആ സീൻ മമ്മൂക്ക ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു. സീൻ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് ആവേശമായി. ഷൂട്ട് ചെയ്ത് കഴിഞ്ഞ് സെറ്റ് ഒന്നടങ്കം കയ്യിടിച്ചു. ചിരിയും ആവേശവും അത്രത്തോളമുണ്ടായിരുന്നു മമ്മൂക്കയുടെ മുഖത്ത്. ടീസറോ ട്രെയിലറോ ഒന്നും വേണ്ട ഇൗ ടിക്ടോക് വിഡിയോ പടത്തിന്റെ പേരും വച്ച് പുറത്തുവിട്ടാ മതി എന്ന് അന്ന് അവിടെ പലരും പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ വിഡിയോ വൈറലായി മാറിയെന്ന് അജയ് പറയുന്നു പൊലീസുകാര്‍ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി ഡാന്‍സ് കളിക്കുന്ന രംഗമാണ് ഷൈലോക്കിന്റെ രണ്ടാമത്തെ ടീസർ

”മാസ് ചിത്രങ്ങളാണ് എനിക്ക് ചെയ്യാൻ താൽപര്യം. ഇതുവരെ ചെയ്ത രണ്ടു മമ്മൂട്ടി ചിത്രത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇത്. എന്റെ ജീവിതത്തിൽ മമ്മൂക്ക ഇത്രമാത്രം ആസ്വദിച്ച് ഒരു ഡബ്ബിങ് ചെയ്യുന്നത് കണ്ടിട്ടില്ല. ആ ഉൗർജവും ഇൗ സിനിമയോടുള്ള സ്നേഹവുമാണ് എന്റെ ആദ്യ കരുത്ത്. ചെയ്ത മൂന്നു സിനിമയിലും മമ്മൂട്ടി എന്നത് മഹാഭാഗ്യമായി കാണുന്നു. ഷൈലോക്കിലെ ബോസ് എന്ന കഥാപാത്രമായും മമ്മൂക്കയെ മാത്രമേ സങ്കൽപ്പിക്കാൻ പറ്റുമായിരുന്നുള്ളൂ. അതുനാളെ സിനിമ കാണുമ്പോൾ മനസിലാകും..’അജയ് പറയുന്നു”

ചിത്രത്തിലെ ആദ്യ ടീസറിലെ അമ്മൂട്ടിയുടെ ഗറ്റപ്പ് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയാണെന്നുള്ളത് തന്നെയാണ് ഷൈലോക്കിന്റെ ഏറ്റവും പ്രധാന പ്രത്യേകത. കൂടാതെ സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ ടൈറ്റില്‍ കഥാപാത്രമായ ഷൈലോക്കിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പലിശക്കാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.ഒപ്പം ഏറെ കാലത്തിന് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള റോളിലെത്തുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട് .കഴിഞ്ഞ ദിവസം ചിത്രത്തിലെ കിടിലനൊരു “ബാര്‍ സോംഗും” പുറത്ത് വന്നിരുന്നു. ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റിയാലിറ്റി ഷോ യിലെ മത്സരാര്‍ഥികളായ ശ്വേത അശോക്, നന്ദ ജി ദേവന്‍, നാരായണി ഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് “അനീഷ് ഹമീദ്, ബിബിൻ മോഹൻ” എന്നിവർ ചേർന്നാണ്. കലാഭവൻ ഷാജോൺ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. സിദ്ദിഖ്, ജോൺ വിജയ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, ബൈജു സന്തോഷ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Shylock


More in Malayalam Breaking News

Trending

Recent

To Top