Connect with us

15 തവണ ശ്രമിച്ചിട്ടും യേശുദാസിന് ആ ഗാനം പാടാൻ കഴിഞ്ഞില്ല; ഗതികേട് കൊണ്ട് എനിയ്ക്ക് പാടേണ്ടിയി വന്നു; വെളിപ്പെടുത്തി ഔസേപ്പച്ചൻ!

Malayalam Breaking News

15 തവണ ശ്രമിച്ചിട്ടും യേശുദാസിന് ആ ഗാനം പാടാൻ കഴിഞ്ഞില്ല; ഗതികേട് കൊണ്ട് എനിയ്ക്ക് പാടേണ്ടിയി വന്നു; വെളിപ്പെടുത്തി ഔസേപ്പച്ചൻ!

15 തവണ ശ്രമിച്ചിട്ടും യേശുദാസിന് ആ ഗാനം പാടാൻ കഴിഞ്ഞില്ല; ഗതികേട് കൊണ്ട് എനിയ്ക്ക് പാടേണ്ടിയി വന്നു; വെളിപ്പെടുത്തി ഔസേപ്പച്ചൻ!

മലയാള സിനിമയിലെ പ്രമുഖനായ സംഗീതസം‌വിധായകനാണ് ഔസേപ്പച്ചൻ‍. നിരവധി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച സംഗീതസം‌വിധായകൻ കൂടിയാണ് .ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമ ലോകത്തേക്ക് എത്തിയത്. ഔസേപ്പച്ചൻ‍ സംഗീതം നല്കയ ഒട്ടുമിക്ക ഗാനങ്ങളും ആലപിച്ചത് യേശുദാസ് ആണ്.
എന്നാൽ താൻ സംഗീതം നിർവഹിച്ച ഒരു ഗാനം 15 തവണ ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഔസേപ്പച്ചൻ. ഗതികേട് കൊണ്ട് അവസാനം ഞാൻ തന്നെ ആ പാട്ട് പാടേണ്ടിവന്നെന്ന് ഔസേപ്പച്ചൻ തുറന്ന് പറഞ്ഞു. ജോൺപോളിന്റെ തിരക്കഥയിൽ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ പുഞ്ചിരിയുടെ പൂവിളികളിൽ ഉണ്ടൊരു രാഗം എന്ന പാട്ടിന്റെ ആദ്യം വരുന്ന കളകളമൊഴുകും എന്ന ഗാനമായിരുന്നു 15 തവണ ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിയാതെ പോയത്. കൗമുദി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

ഔസേപ്പച്ചന്റെ വാക്കുകൾ

‘ദാസേട്ടൻ കുറേ ശ്രമിച്ചതാണ് അത് പാടാൻ. ഈ ട്രാക്ക് ‌ഞാൻ ആദ്യമേ പാടിവച്ചിട്ടുണ്ടായിരുന്നു. അന്ന് ദാസേട്ടൻ വരികൾ പറയാൻ പറഞ്ഞു. അപ്പൊ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ വരികൾ ദാസേട്ടൻ പതുക്കെ പാടി പക്ഷേ, റെക്കോ‌ഡ് ചെയ്യുമ്പോൾ അത്രയും സ്പീഡിൽ പാടാൻ അദ്ദേഹത്തിന് സാധിച്ചില്ല. അപ്പോൾ ദാസേട്ടൻ പറഞ്ഞു, പാട്ട് ആദ്യം എടുക്കാം. ഈ ഭാഗം പിന്നീട് പ്രാക്ടീസ് ചെയ്തിട്ട് മറ്റൊരു ദിവസം എടുക്കാം. പക്ഷേ, അന്ന് ‌ഞാൻ അറിഞ്ഞത് ദാസേട്ടൻ ഇത് ഒരു പത്ത് പതിനഞ്ച് പേപ്പറിൽ കോപ്പി ചെയ്തിട്ട് ഇത് എല്ലാവർക്കും പാടാൻ കൊടുത്തു. അന്ന് ഇത് ആർക്കും പാടാൻ പറ്റിയില്ല. എന്നിട്ട് ദാസേട്ടൻ എന്ന വിളിച്ചു പറഞ്ഞു, എനിക്ക് മാത്രമല്ല ഇത് വേറെ ആർക്കും പാടാൻ പറ്റുന്നില്ല. ഇത് നീയങ്ങട് പാടിയാൽ മതിയെന്ന് പറ‌ഞ്ഞ് എന്റെ തലയിൽ ഇട്ടു. അങ്ങനെ അവസാനം ഞാൻ തന്നെ പാടി. അന്ന് ഗതികേട് കൊണ്ടാണ് ഞാൻ അത് പാടിയത്’

ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിന് 1987-ലെ മികച്ച സംഗീതസം‌വിധായകനുള്ള കേരളസംസ്ഥാന ചലചിത്ര പുരസ്കാരം ഔസേപ്പച്ചന് ലഭിച്ചു. 2007-ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരവും നേടി. ശ്യാമപ്രസാദ് സം‌വിധാനം ചെയ്ത “ഒരേ കടൽ” എന്ന ചിത്രത്തിലെ ഈണത്തിനാണ്‌ ഈ പുരസ്കാരം. 2011-ൽ പുറത്തിറങ്ങിയ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി അദ്ദേഹം ഈണം പകർന്ന മൂന്ന് ഗാനങ്ങൾ മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു

yesdhas

More in Malayalam Breaking News

Trending

Recent

To Top