Connect with us

ഓട്ടിസം ബാധിച്ച മകനും രോഗബാധിതനായ ഭര്‍ത്താവും, വീട് ഒഴിയണമെന്ന് കോടതി വിധി; നിറ കണ്ണുകളോടെ സുമനസ്സുകളുടെ സഹായം തേടി നടി

Actress

ഓട്ടിസം ബാധിച്ച മകനും രോഗബാധിതനായ ഭര്‍ത്താവും, വീട് ഒഴിയണമെന്ന് കോടതി വിധി; നിറ കണ്ണുകളോടെ സുമനസ്സുകളുടെ സഹായം തേടി നടി

ഓട്ടിസം ബാധിച്ച മകനും രോഗബാധിതനായ ഭര്‍ത്താവും, വീട് ഒഴിയണമെന്ന് കോടതി വിധി; നിറ കണ്ണുകളോടെ സുമനസ്സുകളുടെ സഹായം തേടി നടി

ഒരു പതിറ്റാണ്ടു മുന്‍പ് നിരവധി മലയാള സീരിയലുകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ച നടിയാണ് ശോഭാ ശങ്കര്‍. മലയാളികള്‍ ഇപ്പോഴും ഈ നടിയെ മറക്കാനിടയില്ല. ഇടയ്ക്ക് വെച്ച് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷയായ താരത്തിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാണ്. ജീവിത പരാധീനതകളാണ് വീണ്ടും ശോഭയെ മലയാളികളുടെ മുന്നില്‍ എത്തിക്കുന്നത്. 2012ല്‍, തരുവനന്തപുരം സ്വദേശിയായ ശങ്കറിനെയാണ് ശോഭ വിവാഹം കഴിച്ചത്.

എന്നാല്‍ വിവാത്തിന് മുന്‍പേ വാഹനാപകടത്തെ തുടന്ന് തലച്ചോറിനേറ്റ പരിക്കുകളുടെ പിടിയിലായിരുന്നു ശങ്കര്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും ഒരു ആള്‍കുട്ടി ജനിക്കുന്നത്, മകന്‍ സൂര്യ ഓട്ടിസം ബാധിതനുമാണ്. ഇതിനിടയില്‍ ശങ്കര്‍ നടത്തി വന്നിരുന്ന പ്ലംബിംഗ് ബിസിനസ്സും തകര്‍ന്നു. ഇതോട ഭര്‍ത്താവിനെയും കുട്ടിയെയും പരിചരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ശോഭയക്ക് അഭിനയവും ഉപേക്ഷിക്കേണ്ടി വന്നു. അതോടെ ജീവിക്കാനുള്ള എല്ലാ മാര്‍ഗവും ഈ കുടുംബത്തിന് മുന്നില്‍ അവസാനിക്കുകയായിരുന്നു.

വാടക വീട്ടില്‍ നിന്നും വാടക കൃത്യമായി നല്‍കാന്‍ സാധിക്കകത്തോടെ ഒഴിഞ്ഞു കൊടുക്കണം എന്ന് വീട്ടുടമ നല്‍കിയ പരാതിയിന്മേല്‍ കോടതി ഉത്തരവ് കൂടി വന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണ്. ‘ഇവിടെ രണ്ടുപേരെയും കൊണ്ട് ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലാണ്. നോര്‍മല്‍ ആയ ഒരു കുഞ്ഞായിരുന്നെങ്കില്‍ എവിടെയെങ്കിലും ഇരുത്തിയിട്ട് എനിക്ക് ജോലിക്ക് പോകാമായിരുന്നു. എനിക്കിപ്പോള്‍ അത് പറ്റില്ല ഞാന്‍ റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് എന്നെ സഹായിക്കണം. എനിക്ക് ഇതിങ്ങനെ കണ്ടുകൊണ്ടിരിക്കാന്‍ വയ്യ.

വേറെ ഒരു ആഗ്രഹവുമില്ല എനിക്ക്. എനിക്ക് എവിടെയെങ്കിലും ഒന്ന് നില്‍ക്കാന്‍ ഒരു ഇടം വേണം. ഒരു വാടകവീട് എടുത്താല്‍ അതിനു വാടക കൊടുക്കാന്‍ എനിക്ക് നിവൃത്തിയില്ല. എന്ത് കണ്ടുകൊണ്ടാണ് ഞാന്‍ വാടക കൊടുക്കുന്നത്. നിങ്ങളോട് എന്ത് പറയണം എന്ന് എനിക്കറിയില്ല. എനിക്ക് എന്റെ മകന് തെറാപ്പി കൊടുക്കണം. അവന് ബ്രെയിന്‍ വളര്‍ച്ചയുടെ കഷ്ടമുണ്ട് അതിനാണ് തെറാപ്പി കൊടുക്കുന്നത്. അതെനിക്ക് സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നും ശോഭ പറയുന്നു.

തിങ്കളാഴ്ചക്കുള്ളില്‍ വീട് ഒഴിഞ്ഞു കൊടുക്കണം എന്നാണ് ഉത്തരവ്. വീടുവിട്ടിറങ്ങിയാല്‍ ശോഭയും കുടുംബവും എവിടേക്ക് പോകണം എന്നറിയാതെ വലയുകയാണ്. മകന്റെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കായി മാത്രം മാസം 7000 രൂപ ശോഭയ്ക്ക് വേണം. സുരക്ഷിതമായ ഒരു പാര്‍പ്പിടം കിട്ടിയാല്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും എന്ന് പ്രതീക്ഷയിലാണ് ശോഭയും കുടുംബവും. അതിനുള്ള സഹായം തേടുകയാണ് ശോഭയും കുടുംബവും. ഇതിനായി സഹായ ഹസ്തങ്ങള്‍ തേടുകയാണ് ഒരുകാലത്ത് മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞു നിന്നിരുന്ന താരം.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയെത്തിയിരുന്നത്. എത്ര നല്ല സ്ത്രീയാണ് ഇവര്‍… വേണമെങ്കില്‍ രോഗിയായ ഭര്‍ത്താവിനെയും മകനെയും വഴിയില്‍ ഉപേക്ഷിച്ച് സ്വന്തം സുഖം നോക്കി അവര്‍ക്ക് പോകാമായിരുന്നു. സിനിമയിലും സീരിയലിലും ഒരുപാട് അവസരങ്ങള്‍ അവരെ തേടി വരുമായിരുന്നു. പക്ഷേ അതിനേക്കളോക്കെ ഉപരിയായി സ്വന്തം കുടുംബത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ശോഭ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.

സിനിമാക്കാര്‍ സഹായിക്കില്ലേ, സീരിയലുക്കാര്‍ സഹായിക്കില്ലേ പൈസയുള്ളവര്‍ സഹായിക്കില്ലേ എന്ന് നമ്മള്‍ രീാാലി േഇട്ട് നിന്നിട്ടുകര്യമുണ്ടോ.. ആരെങ്കിലും സഹായിക്കട്ടെ എന്നല്ല.. നമ്മളെ കൊണ്ട് സഹായിക്കാന്‍ പറ്റുമോ എന്നല്ലേ നോക്കേണ്ടത്.. ഒരുപാട് പണം സമ്പാദിച്ച് കഴിഞ്ഞ് ഒരാളെ സഹായിക്കാം എന്ന് കരുതിയാല്‍ നടക്കില്ല.. നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാന്‍ ശ്രമിക്കാം.

ദൈവം വേഗം സുഖം നല്‍കട്ടെ ,,, ഞാനും ഒരു രോഗം കൊണ്ട് ബുദ്ധിമുട്ടില്‍ ആണ് ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു,,, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം രോഗങ്ങള്‍ ഇല്ലാതെ ഉള്ള ജീവിതം തന്നെ ആണ്,,, രോഗങ്ങള്‍ വന്നാല്‍ എല്ലാം തീര്‍ന്നു മനസ്സമാധാനം പോയി കിട്ടും,,, എന്താ യാലും ചേച്ചിയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ട് ദൈവം വേഗം മാറ്റി കൊടുക്കട്ടെ എന്നും പലരും പറയുന്നു.

More in Actress

Trending

Malayalam