Connect with us

കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്ന് കേന്ദ്ര നേതൃത്വം; തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന!;

Actress

കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്ന് കേന്ദ്ര നേതൃത്വം; തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന!;

കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്ന് കേന്ദ്ര നേതൃത്വം; തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന!;

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഈ വേളയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍െ്രെപസിന് ഒരുങ്ങുകയാണ് ബിജെപി. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

ഇറക്കുമതി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയും ചെയ്തിരിക്കെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. മാത്രമല്ല, അവരുടെ കുടുംബ വോട്ടുകളും തിരുവനന്തപുരത്തുണ്ട്. ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് ശോഭന എത്തിയിരുന്നു.

എന്നാല്‍ ശോഭനയുടേയോ അവരുമായി അടുപ്പമുള്ളവരുടെയോ പ്രതികരണം വിഷയത്തില്‍ ലഭ്യമായിട്ടില്ല. ഇതുവരെ ബിജെപി പട്ടികയില്‍ കേള്‍ക്കാത്ത പേരാണ് ശോഭനയുടേത്. അപ്രതീക്ഷിത സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ചില ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി ഇത്തവണയുണ്ടാകില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതുമാണ്.

സമീപകാലത്തായി സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ ദേവന്‍, മേജര്‍ രവി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് മല്‍സരിക്കുക. എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇനി ബിജെപി സ്ഥാനാര്‍ഥിയെ ആണ് അറിയേണ്ടത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരുടെ പേരുകള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കേട്ടിരുന്നു. മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിക്കാനാണ് സാധ്യത എന്നും പറയപ്പെടുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ കൃഷ്ണകുമാറിന് താല്‍പ്പര്യമുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനിടെയാണ് ശോഭനയുടെ പേര് മാധ്യമങ്ങളില്‍ നിറയുന്നത്. സിനിമാ മേഖലയില്‍ നിന്ന് മറ്റുചിലരും ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപി തൃശൂരിലും ഉണ്ണി മുകുന്ദന്‍ പത്തനംതിട്ടയിലും മല്‍സരിക്കുമെന്നായിരുന്നു മറ്റൊരു വിവരം. എന്നാല്‍ പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ള, ശോഭ സുരേന്ദ്രന്‍, പിസി ജോര്‍ജ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളതത്രെ.

ഇടയ്ക്ക് വെച്ച് വാനമ്പാടി കെഎസ് ചിത്രയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. തിരുവനന്തപുരത്ത് ചിത്രയെ മത്സരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. അടുത്തിടെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗായിക രംഗത്തെത്തിയത് വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചിത്ര സന്നദ്ധയായാല്‍ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് സമുദായത്തില്‍ സ്വാധീനമുള്ള നേതാക്കളേയും ബിജെപി പരിഗണിക്കുന്നുണ്ട്. സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കൂടുതല്‍ ചിത്രം തെളിയും. പദയാത്രയുടെ സമാപനത്തോടെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

More in Actress

Trending

Recent

To Top