Connect with us

അമ്മ ഭാരവാഹികളോട് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത്, ഈ യുവനടന്‍ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല; കുറിപ്പുമായി ഷിബു ജി സുശീലന്‍

Malayalam

അമ്മ ഭാരവാഹികളോട് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത്, ഈ യുവനടന്‍ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല; കുറിപ്പുമായി ഷിബു ജി സുശീലന്‍

അമ്മ ഭാരവാഹികളോട് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത്, ഈ യുവനടന്‍ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല; കുറിപ്പുമായി ഷിബു ജി സുശീലന്‍

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമയില്‍ ചില നടീനടന്‍മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും നിര്‍മ്മാതാവുമായ ഷിബു ജി സുശീലന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഒരു നടനെ കുറിച്ച് എടുത്തു പറഞ്ഞാണ് കുറിപ്പ്.

ഷിബു ജി സുശീലന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അംഗങ്ങളുടെയും, അത് പോലെ ഫെഫ്കയിലെ മറ്റ് യൂണിയന്‍ സഹപ്രവര്‍ത്തകരുടെയും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഡെയിലി കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഇന്നലെ ഫെഫ്ക ജനറല്‍ കൌണ്‍സില്‍ കഴിഞ്ഞിട്ട് ഒരു പ്രസ്സ് മീറ്റിംഗ് നടന്നു.

പുതിയ തലമുറയിലെ അഭിനേതാക്കള്‍ ലൊക്കേഷനില്‍ കാട്ടിക്കൂടുന്ന പ്രശ്‌നങ്ങളെ പറ്റി. ഈ പ്രശ്‌നത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണ്. ഷൂട്ടിംഗ് തുടങ്ങിയാല്‍ സമയത്തു വരില്ല, ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, നമ്മള്‍ അവരോട് ദ്രോഹം ചെയ്തപോലെയാണ് പെരുമാറ്റം. അങ്ങനെ നിരവധി തലവേദന. നമ്മള്‍ എന്തിന് ഇത് സഹിക്കണം.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗം കൂടിയായ എന്റെ അഭിപ്രായം ഇതാണ്. സിനിമ നിര്‍മ്മാതാക്കള്‍ എന്തിനാണ് ഇവരെ വച്ച് സിനിമ എടുക്കുന്നത്. സംവിധായകര്‍, എഴുത്തുകാര്‍ എന്തിനാ ഇവരുടെ പുറകെ പോകുന്നത്.. ആദ്യം നിങ്ങള്‍ ഈ പ്രശ്‌നക്കാരുടെ പുറകെ പോകാതിരിക്കുക. അവര്‍ സമാധാനത്തോടെ വീട്ടില്‍ ഇരിക്കട്ടെ. നമ്മള്‍ എന്തിന് അവരുടെ സമാധാനം കളയണം. എന്തിന് കാശ് കൊടുത്തു തലവേദന, പ്രഷര്‍, ഉറക്കമില്ലായിമ നമ്മള്‍ വാങ്ങണം.

അവര്‍ വീട്ടില്‍ കിടന്നു നന്നായി ഉറങ്ങട്ടെ.. ആരും ഉണര്‍ത്താന്‍ പോകരുത്.. അവരുടെ ഫോണില്‍ വിളിക്കാതിരിക്കുക.. അവര്‍ വേണ്ടുവോളം വിശ്രമിക്കട്ടെ. നമ്മള്‍ വിളിച്ചുണര്‍ത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്.. ഇങ്ങനെ സിനിമ ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നവരെ നമ്മള്‍ എന്തിന് ഉള്‍പ്പെടുത്തണം.. സമാധാനത്തോടെ ജോലിയില്‍ ആത്മാര്‍ത്ഥ ഉള്ളവരെ വച്ച് സിനിമ എടുക്കുന്നതല്ലേ നമ്മുടെ ആരോഗ്യത്തിന് നല്ലത്.

മുപ്പതു വര്‍ഷം ആയി ഞാന്‍ സിനിമയില്‍ വന്നിട്ട് ആര്‍ക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അടുത്ത കാലത്ത് ഞാനായിട്ട് ഒരു യുവനടന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തു കൊണ്ട് അമ്മ സംഘടനയോട് വലിയ ദ്രോഹം ചെയ്തുപോയി .. അമ്മ ഭാരവാഹികളോട് സത്യത്തില്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ഞാന്‍ ചെയ്തത് എന്ന കുറ്റബോധം ഇപ്പോള്‍ എനിക്കുണ്ട്.. ഈ യുവനടന്‍ മലയാളസിനിമക്ക് ഇത്രയും പ്രശ്‌നക്കാരനാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.

More in Malayalam

Trending

Recent

To Top