Connect with us

നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രമായി ജവാന്‍: വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകള്‍

Bollywood

നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രമായി ജവാന്‍: വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകള്‍

നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രമായി ജവാന്‍: വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകള്‍

ഷാരൂഖ് ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ ജവാന്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമായി മാറി. നെറ്റ്ഫ്‌ലിക്‌സ് വെബ്‌സൈറ്റിലെ ഡാറ്റ അനുസരിച്ച്, ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ നെറ്റ്ഫ്‌ലിക്‌സിലെ മികച്ച പത്ത് ചിത്രങ്ങളില്‍ ജവാന്‍ മൂന്നാം സ്ഥാനത്താണ്.

രണ്ടാഴ്ച കൊണ്ട് 3.7 ദശലക്ഷം വ്യൂസുമായാണ് ജവാന്‍ ചാര്‍ട്ടില്‍ ഇടംപിടിച്ചത്. സിനിമ കണ്ട ആകെ മണിക്കൂറുകളുടെ എണ്ണം 10,600,000 ആണ്. 11,600,000 കാഴ്ചകളുള്ള വിംഗ്വുമണ്‍ ആണ് ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തിയ ചിത്രം.

‘വിക്രം റാത്തോഡ് ഞങ്ങളുടെ ഹൃദയങ്ങളെയും റെക്കോര്‍ഡുകളും അപഹരിച്ചു! നെറ്റ്ഫ്‌ലിക്‌സില്‍, റിലീസ് ചെയ്ത് ആദ്യ 2 ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമായിരിക്കുകയാണ് ജവാന്‍! ജവാന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ട്വീറ്റ് ചെയ്തു.

ഷാരൂഖ് ഖാന്‍ തന്റെ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയും സിനിമയോട് ‘അചഞ്ചലമായ സ്‌നേഹവും പിന്തുണയും’ നല്‍കിയതിന് ആരാധകരോട് നന്ദി അറിയിക്കുകയും ചെയ്തു.

നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ചിത്രമാണ് ജവാന്‍ എന്ന കാര്യം പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയോട് അചഞ്ചലമായ സ്‌നേഹവും പിന്തുണയും നല്‍കിയതിന് ഞങ്ങളുടെ ആരാധകരോട് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു വിപുലീകൃത പതിപ്പ് പുറത്തിറക്കുന്നത്. ഷാരുഖ് പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ് പ്രേക്ഷകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച മികച്ച പ്രതികരണം ഇന്ത്യന്‍ സിനിമയുടെ തിളക്കം വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ജവാന്‍ വെറുമൊരു സിനിമയല്ല, അത് കഥപറച്ചിലിന്റെയും ആവേശത്തിന്റെയും നമ്മുടെ സിനിമയുടെ ഊര്‍ജ്ജസ്വലമായ ചൈതന്യത്തിന്റെയും ആഘോഷമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Bollywood

Trending