News
നീ എനിക്ക് അഭിമാനം…, മകന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍
നീ എനിക്ക് അഭിമാനം…, മകന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍
നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ഷമ്മി തിലകന്‍. വില്ലന്‍ വേഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും തനിക്ക് വഴങ്ങുമെന്ന് ഷമ്മി ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഷമ്മി തന്റെ നിലപാടുകള്‍ തുറന്ന് പറയാറുണ്ട്. ഒപ്പം തന്റെ വിശേഷങ്ങളും നടന്‍ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ തന്റെ മകന്‍ അഭിമന്യുവിന് പിറന്നാള്‍ ആശംസ അറിച്ച് കൊണ്ട് ഷമ്മി തിലകന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘അസാമാന്യ യുവാവായി വളര്‍ന്ന കൊച്ചുകുട്ടിക്ക് ജന്മദിനാശംസകള്‍..! നീ എനിക്ക് അഭിമാനം തരുന്നു..!! എപ്പോഴത്തെയും പോലെ ദയയുള്ള വ്യക്തിയായി നിലനില്‍ക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. ലവ് യു ഡിയര്‍’, എന്നാണ് ഷമ്മി തിലകന്‍ മകന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അഭിമന്യുവിന് ആശംസകളുമായി രംഗത്തെത്തിയത്.
അഭിമന്യു എന്നാണ് സിനിമയില്‍ അഭിനയിക്കുന്നത് എന്നാണ് ഭൂരിഭാഗം പേരും ആശംസ അറിയിച്ചു കൊണ്ട് ചോദിക്കുന്നത്. ‘ഈ ചെക്കനെ എന്താ സിനിമയ്ക്ക് വിടാത്തത്’, എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. ഇതിന് ‘വിടാറുണ്ടല്ലോ..! കഴിഞ്ഞ ആഴ്ചയിലും അവതാര്‍ സിനിമ കാണാന്‍ വിട്ടിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് പോയത്’, എന്നായിരുന്നു ഷമ്മിയുടെ രസകരമായ മറുപടി.
‘മലയാള സിനിമക്ക് ഒരു നല്ല നടനെ ലഭിക്കട്ടെ, മുത്തച്ഛനെ പോലെ നല്ലൊരു നടനായി മാറട്ടെ എന്നാശംസിക്കുന്നു, അച്ചാച്ചനെ പോലെയും അച്ഛനെ പോലെയും നല്ല നിലപാടുകള്‍ എടുത്ത് ഒരുപാട് വര്‍ഷങ്ങള്‍ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ’, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.
അതേസമയേ, പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാല്‍തു ജാന്‍വര്‍ ആണ് മറ്റൊരു ചിത്രം. ഇതിലെ ഷമ്മി തിലകന്റെ ഡോക്ടര്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.