Connect with us

‘അച്ഛന്റെ കൂടെ നിന്നാണ് വളർന്നതെങ്കിൽ ഞാൻ ഇങ്ങനെയാവില്ലായിരുന്നു; സീമയുടെ ആ തുറന്ന് പറച്ചിയിൽ വീണ്ടും വൈറലാവുന്നു

Malayalam

‘അച്ഛന്റെ കൂടെ നിന്നാണ് വളർന്നതെങ്കിൽ ഞാൻ ഇങ്ങനെയാവില്ലായിരുന്നു; സീമയുടെ ആ തുറന്ന് പറച്ചിയിൽ വീണ്ടും വൈറലാവുന്നു

‘അച്ഛന്റെ കൂടെ നിന്നാണ് വളർന്നതെങ്കിൽ ഞാൻ ഇങ്ങനെയാവില്ലായിരുന്നു; സീമയുടെ ആ തുറന്ന് പറച്ചിയിൽ വീണ്ടും വൈറലാവുന്നു

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട്ട താരമാണ് സീമ. ഐവി ശശി സംവിധാനം ചെയിത ചിത്രത്തിലൂടെയായിരുന്നു സീമയുടെ സിനിമയിലേക്കുള്ള കടന്നു വരവ്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന സീമ അമ്മ വേഷങ്ങളിലൂടെ ഇന്നും സിനിമയില്‍ സജീവമാണ്.

ഐ.വി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. മഹായാനം എന്ന ചിത്രത്തിന് ശേഷമായിരുന്നു സീമ പിന്നീട് സിനിമയിൽ നിന്നും മാറി നിന്നത് നിൽക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിലൂടെ ആണ് സീമ സിനിമ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇപ്പോളിതാ ബാല്യകാലത്തെക്കുറിച്ചും അച്ഛനെക്കുറിച്ചും സീമ നടത്തിയ പ്രസ്താവനകൾ വൈറലാവുകയാണ്. ശാന്തിയിൽ നിന്നും സീമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചാണ് താരം പറയുന്നത്

‘അച്ഛൻ കൂടെ നിന്നാണ് എന്നെ വളർത്തിയതെങ്കിൽ ഒരുപക്ഷേ ഞാൻ ഇങ്ങനെയാവുമായിരുന്നില്ലെന്ന് താരം പറയുന്നു. ചിലപ്പോ ആയാലും ആ കഷ്ടപ്പാട് അറിയില്ല. എല്ലാവരുമായും സഹകരിച്ചും സൗഹൃദത്തിലും പോവുന്നത് കഷ്ടപ്പാട് അറിഞ്ഞതിനാലാണ്. ശശിയേട്ടനുമായുള്ള വിവാഹത്തെ അച്ഛൻ എതിർത്തിരുന്നു. അദ്ദേഹത്തെ കെട്ടാൻ പാടില്ല, അത് ശരിയാവില്ല എന്നായിരുന്നു പറഞ്ഞത്. മേജറായതിന് ശേഷം അച്ഛൻ കൂടെ വന്നേക്കണമെന്ന് പറഞ്ഞ് വിളിക്കാൻ വന്നിരുന്നു. മോൾക്ക് ഇഷ്ടമാണെങ്കിൽ പോയ്‌ക്കോളൂയെന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാൽ ഞാൻ പോയില്ല, ഞാൻ പോയാൽ അമ്മയ്ക്ക് ആരാണ്. അച്ഛന് രണ്ടാം ഭാര്യയും മക്കളുമുണ്ടായിരുന്നു. വിവാഹത്തിന് അച്ഛൻ വരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞത്. വന്നാലും അമ്മ ഇങ്ങനെയൊരാളെ വെച്ചോണ്ടിരിക്കുന്നുവെന്നല്ലാതെ അച്ഛനാണെന്ന് എല്ലാവർക്കും മനസ്സിലാവില്ലെന്നുമായിരുന്നു ഞാൻ പറഞ്ഞതെന്ന് സീമ പറയുന്നു

നര്‍ത്തകിയായി അറിയപ്പെട്ടിരുന്ന സീമയുടെ അഭിനയ ജീവിത്തിലെ വഴിത്തിരിവായ ചിത്രം ഭര്‍ത്താവ് കൂടിയായ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ ആയിരുന്നു. ‘അവളുടെ രാവുകള്‍’ എന്ന സിനിമയില്‍ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ാം വയസില്‍ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമ എന്ന നടിയെ സംബന്ധിച്ച്‌ അവരുടെ കരിയര്‍ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി. പിന്നീട് അഭിനയപ്രധാന്യമുള്ള നിരവധി വേഷങ്ങള്‍ അവരെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്റ്റാന്‍ഡ് അപ്പ് ആണ് ഒടുവില്‍ സീമ അഭിനയിച്ച ചലച്ചിത്രം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top