Connect with us

വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും, ശരിക്കും അഞ്ച് ദിവസം എന്നെ പേടിപ്പെടുത്തിയ യാത്രയായിരുന്നു അത്, ജീവിതത്തില്‍ മറക്കില്ല; മമ്മൂട്ടിയോടൊപ്പമുള്ള ഡ്രൈവിംഗിനെ കുറിച്ച് ശാന്തിവിള ദിനേശ്

Malayalam

വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും, ശരിക്കും അഞ്ച് ദിവസം എന്നെ പേടിപ്പെടുത്തിയ യാത്രയായിരുന്നു അത്, ജീവിതത്തില്‍ മറക്കില്ല; മമ്മൂട്ടിയോടൊപ്പമുള്ള ഡ്രൈവിംഗിനെ കുറിച്ച് ശാന്തിവിള ദിനേശ്

വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും, ശരിക്കും അഞ്ച് ദിവസം എന്നെ പേടിപ്പെടുത്തിയ യാത്രയായിരുന്നു അത്, ജീവിതത്തില്‍ മറക്കില്ല; മമ്മൂട്ടിയോടൊപ്പമുള്ള ഡ്രൈവിംഗിനെ കുറിച്ച് ശാന്തിവിള ദിനേശ്

മലയാളികളുടെ സ്വന്തം മെഗാസ്റ്റാണ് മമ്മൂട്ടി. അദ്ദേഹത്തിന് വാഹനങ്ങളോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. അന്നും ഇന്നും മമ്മൂട്ടിയുടെ വാഹനങ്ങളോടുള്ള താല്‍പര്യത്തില്‍ മാറ്റം വന്നിട്ടില്ല. ഇതിന് പുറമെ വിലപിടിപ്പള്ള ബ്രാന്‍ഡ് വസ്ത്രങ്ങള്‍. ഡിവൈസുകള്‍ തുടങ്ങിയവും ഇറങ്ങുമ്പോള്‍ തന്നെ സ്വന്തമാക്കാന്‍ മമ്മൂട്ടി ശ്രമിക്കാറുണ്ട്. മമ്മൂട്ടിയുടെ ഈ പ്രത്യേകത ആരാധകര്‍ക്കും ഇഷ്ടമാണ്. മമ്മൂട്ടിയുടെ െ്രെഡവിംഗിനെക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് സംസാരിട്ടിച്ചിട്ടുണ്ട്.

ഒരുമിച്ച് യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് ശാന്തിവിള ദിനേശ് പങ്കുവെച്ചത്. ഈ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. വണ്ടിയോട് എന്നും ക്രേസുള്ള ആളാണ് മമ്മൂക്ക. കേരള കൗമിദിക്ക് വേണ്ടി മമ്മൂക്കയുടെ ഒരു ഇന്റര്‍വ്യൂ ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഞാന്‍ പങ്കജ് ഹോട്ടലില്‍ ചെല്ലും. മമ്മൂക്കയുടെ കൂടെ കാറില്‍ കയറും. നോമ്പ് കാലമായിരുന്നു അത്.

പാളയം പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്ക് പോകുമ്പോള്‍ പാളയത്ത് ഇറക്കി വിടും. അഞ്ച് ദിവസം കൊണ്ടാണ് ആ ഇന്റര്‍വ്യൂ എടുത്തത്. ആ അഞ്ച് ദിവസം ആ കാര്‍ യാത്ര സത്യം പറഞ്ഞാല്‍ കാലനെ മുന്നില്‍ കണ്ടത് പോലെയായിരുന്നു. ഏതെല്ലാം ഗട്ടറുകളും ബംബറുകളും ഉണ്ടോ അതിലെല്ലാം കയറ്റി ഇറക്കിയെന്ന് ശാന്തിവിള ദിനേശ് ഓര്‍ത്തു.

വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും. ഗ്ലാസുള്ളത് കൊണ്ട് ആരാണ് ഓടിക്കുന്നതെന്നോ എന്താണ് പറയുന്നതെന്നോ അറിയില്ല. ശരിക്കും അഞ്ച് ദിവസം എന്നെ പേടിപ്പെടുത്തിയ യാത്രയായിരുന്നു അത്. ജീവിതത്തില്‍ ഞാന്‍ മറക്കില്ലെന്നും അന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. മമ്മൂട്ടിയുടെ െ്രെഡവിംഗിനെക്കുറിച്ചുള്ള മറ്റൊരു അനുഭവവും ശാന്തിവിള ദിനേശ് അന്ന് പങ്കുവെച്ചു.

പുറപ്പാട് എന്ന സിനിമയുടെ ഷൂട്ടിംഗ് മൂലമറ്റത്തായിരുന്നു. അവിടെത്തന്നെ ഷാജി കൈലാസിന്റെ സണ്‍ഡേ 7 പിഎം എന്ന സിനിമയുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. ഈ രണ്ട് പടവും നടക്കുമ്പോഴാണ് പാലക്കാട് മൃഗയ എന്ന സിനിമ നടക്കുന്നത്. മൃഗയയുടെ കുറേ ഭാഗങ്ങള്‍ തീര്‍ക്കാനുണ്ട്. സണ്‍ഡേ സെവന്‍ പിഎമ്മിലുള്ള മഹേഷിനും പുറപ്പാടിലുള്ള മമ്മൂക്കയ്ക്കും അവിടെ പോകണം.

പകല്‍ ഷൂട്ട് കഴിഞ്ഞ് രാത്രി പത്ത് മണിയാകുമ്പോള്‍ ഫ്രഷ് ആയി മമ്മൂക്ക കാറെടുക്കും. അങ്ങനെ പോകവെ ഒരു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അയാള്‍ വീണു. ആളുകള്‍ കൂടി. മഹേഷ് ഇറങ്ങി സോറിയൊക്കെ പറഞ്ഞ് സംസാരിച്ചു. അപ്പോള്‍ ഒരു നാട്ടുകാരന്‍ സാറ് മര്യാദ കാണിച്ചു. പക്ഷെ വിവരമില്ലാത്ത ഈ െ്രെഡവര്‍ ഇറങ്ങിയില്ല.

ഇയാള്‍ ഇറങ്ങിയിട്ടേ വണ്ടി വിടൂ എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. െ്രെഡവര്‍ ഒരു തരത്തിലും ഇറങ്ങുന്നില്ല. അവസാനം പ്രശ്‌നമായി കാര്‍ തല്ലിപ്പൊളിക്കുമെന്ന അവസ്ഥ എത്തിയപ്പോള്‍ െ്രെഡവര്‍ ഡോര്‍ തുറന്ന് ഇറങ്ങി. തലയില്‍ ചുവന്ന തോര്‍ത്തൊക്കെ കെട്ടി മമ്മൂക്കയായിരുന്നു അത്. തൊടുപുഴ നിവാസികള്‍ മൊത്തം ഞെട്ടിപ്പോയി. തന്നെ കണ്ട് പ്രശ്‌നമാകേണ്ടെന്ന് കരുതിയാണ് മമ്മൂക്ക ഇറങ്ങാതിരുന്നത്. പിന്നെ സോറിയൊക്കെ പറഞ്ഞ് കാറെടുത്ത് പോകുകയായിരുന്നെന്നും ശാന്തിവിള ദിനേശ് അന്ന് വ്യക്തമാക്കി.

അതേസമയം, കാതല്‍ ദ കോര്‍ ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമാലോകത്ത് നിന്നുള്‍പ്പടെ നിരവധിയാളുകളാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് ജേതവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതല്‍ ദി കോര്‍. 2

009ല്‍ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തില്‍ തിരികെയെത്തുന്ന ചിത്രവും കൂടിയാണ് കാതല്‍. കഴിഞ്ഞ വര്‍ഷം ഒടിടിയിലൂടെ റിലീസായ ഉടന്‍പിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു.

സരിഗമ ഫിലിം സ്റ്റുഡിയോയുടെയും യൂഡ്‌ലീ ഫിലിംസിന്റെയും ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ബസൂക്ക നിര്‍മിക്കുന്നത്. െ്രെകം ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍.

More in Malayalam

Trending

Recent

To Top