Connect with us

അമ്മയുടെ അടുത്ത് നിന്നും രക്ഷപ്പെടാൻ വിവാഹത്തിലൂടെ എനിക്ക് സാധിച്ചു, പക്ഷെ എന്നെയും ഭർത്താവിനെയും വെറുതെ വിടാൻ അവർ തയ്യാറായിരുന്നില്ല ; സംഗീത

Movies

അമ്മയുടെ അടുത്ത് നിന്നും രക്ഷപ്പെടാൻ വിവാഹത്തിലൂടെ എനിക്ക് സാധിച്ചു, പക്ഷെ എന്നെയും ഭർത്താവിനെയും വെറുതെ വിടാൻ അവർ തയ്യാറായിരുന്നില്ല ; സംഗീത

അമ്മയുടെ അടുത്ത് നിന്നും രക്ഷപ്പെടാൻ വിവാഹത്തിലൂടെ എനിക്ക് സാധിച്ചു, പക്ഷെ എന്നെയും ഭർത്താവിനെയും വെറുതെ വിടാൻ അവർ തയ്യാറായിരുന്നില്ല ; സംഗീത

മലയാളത്തിലടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിന്ന നടിയാണ് സം​ഗീത ക്രിഷ്. സിനിമകൾക്ക് പുറമെ ചാനലുകളിൽ റിയാലിറ്റി ഷോ ജഡ്ജായും അവതാരകയുമായൊക്കെ സം​ഗീത എത്തിയിരുന്നു. സമ്മർ ഇൻ ബത്‌ലഹേം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് സംഗീത. 1997ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന മലയാള സിനിമയിലൂടെയാണ് സംഗീത വെള്ളിത്തിരയിലെത്തുന്നത്. പിന്നീടാണ് തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ നിന്നെല്ലാം അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിൽ രസിക എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.

വിവാഹ ശേഷം വലിയ ഇടവേളകളിലേക്ക് പോകാതെ സിനിമയിൽ സജീവമായി തുടരുന്ന അപൂർവം നടിമാരിൽ ഒരാളാണ് സംഗീത. പ്രശസ്ത ഗായകനും നടനുമായ ക്രിഷിനെയാണ് നടി വിവാഹം ചെയ്തത്. 2009ൽ ആയിരുന്നു ഇവരുടെ വിവാഹം. ഒരു മകളാണ് ഇവർക്കുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. തന്റെ അമ്മയുടെ അടുത്ത് നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായിരുന്നു വിവാഹമെന്നാണ് സംഗീത പറഞ്ഞത്.

ഒരു അമ്മ എങ്ങനെയാകരുത് എന്നതിനുദാഹരണമാണ് സ്വന്തം അമ്മയെന്ന് സംഗീത പറയുന്നു. അവരുടെ അടുത്ത് നിന്നും രക്ഷപ്പെടാൻ വിവാഹത്തിലൂടെ തനിക്ക് സാധിച്ചു. എന്നാൽ തന്നെയും ഭർത്താവിനെയും വെറുതെ വിടാൻ അവർ തയ്യാറായിരുന്നില്ല. അനാവശ്യമായ ആരോപണങ്ങൾ വഴി തന്നെയും ഭർത്താവിനെയും നാണം കെടുത്താനാണ് സ്വന്തം അമ്മ ശ്രമിച്ചതെന്നും സംഗീത പറഞ്ഞു. തുടർന്നാണ് തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും തുടക്കകാലത്തുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും നടി തുറന്നു സംസാരിച്ചത്.’കൃഷിനെ വിവാഹം ചെയ്യുന്നതിന് മുൻപ് ഞങ്ങൾക്കൊന്ന് തുറന്നു സംസാരിക്കാനോ, പരസ്പരം മനസ്സിലാക്കാനോ ഉള്ള സമയം ലഭിച്ചിരുന്നില്ല. വിവാഹം കഴിക്കാൻ തീരുമാനിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ വിവാഹം നടന്നു.

പുതിയൊരാൾക്കൊപ്പം എങ്ങനെയൊരു ജീവിതം കെട്ടിപ്പടുക്കാം എന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഒരുമിച്ച് എങ്ങനെ മുന്നോട്ട് പോകുമെന്ന് പോലും സംശയമായി’,അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ എനിക്ക് ജീവിതം വളരെ ബോറായാണ് തോന്നിയത്. വിവാഹം എന്ന സമ്പ്രദായത്തോടും ഭർത്താവിനോടുമെല്ലാം വെറുപ്പ് തോന്നിയ എനിക്ക്, എങ്ങനെയെങ്കിലും ഈ ബന്ധം ഉപേക്ഷിച്ചു പുറത്തു കടക്കണം എന്നുപോലും തോന്നി. ഞാൻ ഒട്ടും മനസിലാക്കാത്ത ഒരാൾക്കൊപ്പം ഒരു വീട്ടിൽ താമസിച്ച് കുടുംബജീവിതം നയിക്കുക എന്നത് എനിക്കൊരു ദുസ്വപ്നം പോലെ തോന്നി’, സംഗീത പറയുന്നു.അദ്ദേഹത്തിന്റെ ഐഡിയോളജിയും എന്റെ ഐഡിയോളജിയും വ്യത്യസ്തമായിരുന്നു.

ഒരുമിച്ചൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ രണ്ടുപേർക്കും ഒരുപാട് തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു. ഞാൻ ഈ ബന്ധത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ചിന്തിച്ച സമയത്ത് എന്നോടൊപ്പം എങ്ങനെ ജീവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജീവിതം വളരെ ചെറുതാണ്, എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് സന്തോഷമായി ജീവിക്കണം എന്നാണ് അദ്ദേഹം ചിന്തിച്ചത്’,’ക്രിഷ് വളരെ നല്ലൊരു വ്യക്തിയാണ്, ഞാനാണെങ്കിൽ ഒരു രാക്ഷസിയും. പതിമൂന്നു വർഷങ്ങൾ പിന്നിടുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്രയും മനോഹരമായത് അദ്ദേഹത്തിന്റെ മികവ് കൊണ്ടാണ്. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട്. എന്നെ കെയർ ചെയ്യുന്ന രീതി കണ്ടാൽ തന്നെ ആർക്കുമത് മനസ്സിലാകും’, ഭർത്താവിന്റെ സ്നേഹത്തെ കുറിച്ച് വാചാലയായി കൊണ്ട് സംഗീത പറഞ്ഞു.

അതേസമയം ഇപ്പോഴും സിനിമകളിൽ സജീവമാണ് സംഗീത. തമിലരസൻ, വാരിസ് തുടങ്ങിയ തമിഴ് ചിത്രങ്ങളാണ് സംഗീതയുടേതായി അവസാനം പുറത്തിറങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മാത്രമാണ് സംഗീത അഭിനയിക്കുന്നത്. ജയറാം നായകനായ മാജിക് ലാംപ് ആണ് മലയാളത്തിൽ സംഗീത അഭിനയിച്ച അവസാന ചിത്രം. 2008ലാണ് ചിത്രം പുറത്തിറങ്ങിയത്.

More in Movies

Trending