Malayalam Breaking News
“ആ ചുംബനം വെറുതെയൊന്നുമല്ല “- സംയുക്ത മേനോൻ.
“ആ ചുംബനം വെറുതെയൊന്നുമല്ല “- സംയുക്ത മേനോൻ.
By
” ആ ചുംബനം വെറുതെയൊന്നുമല്ല “- സംയുക്ത മേനോൻ.
തീവണ്ടി എന്ന ചിത്രത്തിലെ ദേവിയെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. അതിനു പിന്നാലെയാണ് ലില്ലി എന്ന ത്രില്ലർ ചിത്രമെത്തിയത്. അതും ജനങ്ങൾ ഏറ്റെടുത്തു. പ്രകടനം കാഴ്ച വച്ച സംയുക്തയുടെ തീവണ്ടിയിലെ ഫ്രഞ്ച് കിസ്സാണ് ഇപ്പോളും ചർച്ചാ വിഷയം. ഒരു പുതുമുഖ നടി ഇത്തരം കാര്യങ്ങൾക്ക് തയ്യാറാകുമോ എന്ന ആശങ്ക പലരും പങ്കുവച്ചപ്പോൾ , താൻ എന്തുകൊണ്ട് അതിനു തയാറായി എന്ന് സംയുക്ത മേനോൻ പറയുന്നു.
ചിത്രത്തിൽ ടോവിനോയുടെ കഥാപത്രം , കാമുകിയായ സംയുക്ത മേനോനെ ചുംബിക്കുന്നത് അവസാനിപ്പിക്കുന്നത് സിഗരറ്റിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്. ഒരു കിടിലൻ ഡയലോഗിന് ശേഷമാണ് ആ ചുംബനമെന്നു സംയുക്ത പറയുന്നു. അപ്പോൾ ഏത് ലഹരിക്കും മുകളിലാണ് സ്നേഹം എന്നാണ് അതിലൂടെ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശം എന്നും സംയുക്ത.
ആദ്യം ഈ രംഗത്തെ പറ്റി കേട്ടപ്പോൾ അല്പം വിഷമം തോന്നി .കാര്യങ്ങൾ വിശധീകരിച്ച് തന്നപ്പോൾ അത് ഹിറ്റാകുമെന്ന് മനസിലായി. ഒരു നടിയെന്ന നിലയിൽ ഒരു സന്ദേശം ക്ലൈമാക്സിലൂടെ നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. – സംയുക്ത മേനോൻ പറയുന്നു.
samyuktha menon about her liplock scene in theevandi movie