Connect with us

“സിനിമ അടക്കം ഒരു മേഖലയും ലൈംഗികാതിക്രമങ്ങളില്‍ നിന്ന് മുക്തമല്ല” ബച്ചനും ഖാന്‍മാരും പ്രതികരിച്ചില്ല, പിന്തുണച്ചതുമില്ല…. തനുശ്രീ ആരോപണത്തില്‍ തുറന്നു പറച്ചിലുകളുമായി കജോള്‍

Malayalam Breaking News

ബോളിവുഡ് നടി തനുശ്രീ ദത്തയാണ് അടുത്തിടെ ബോളിവുഡ് ലോകത്ത് ഏറെ ചര്‍ച്ചച്ചെയ്യപ്പെട്ടത്. 10 വര്‍ഷം മുമ്പ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി തനുശ്രീ രംഗത്തെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഒരു ഗാന ചിത്രീകരണത്തിനിടെ ഒരു നടനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്നും ആരും തന്നെ പിന്തുണച്ചില്ലെന്നും ആ നടന്‍ നാന പടേക്കര്‍ ആണെന്നും തനുശ്രീ ദത്ത പറഞ്ഞത് വലിയ കോളിളക്കമാണ് ബോളിവുഡ് ലോകത്ത് സംഭവിച്ചത്.

ബോളിവുഡില്‍ മുഴുവന്‍ കാപട്യക്കാരാണെന്നും ലൈംഗിക പീഡനവും ചൂഷണവും തുറന്നു പറയുന്ന മീ ടൂ കാംപെയിന്‍ ഇവിടെ സാധ്യമല്ലെന്നും തനുശ്രീ ദത്ത വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും നടന്മാരായ ഇര്‍ഫാന്‍ ഖാനും സുനില്‍ ഷെട്ടിയുമാണ് രക്ഷിച്ചതെന്നും നടി പറഞ്ഞിരുന്നു. നാന പടേക്കറിന്റെ ആവശ്യപ്രകാരം എംഎന്‍എസ് ഗുണ്ടകള്‍ തന്നെയും കുടുംബത്തെയും ആക്രമിച്ചതായും തനുശ്രീ ദത്ത വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്ര, ഫറാന്‍ അക്തര്‍, സോനം കപൂര്‍, പരിണീതി ചോപ്ര, ട്വിങ്കിള്‍ ഖന്ന തുടങ്ങിയവരാണ് നടിക്ക് പിന്തുണയുമായി എത്തിയത്. എന്നാലിപ്പോള്‍ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി നടി കജോളും രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയിലെ യാഥാര്‍ത്ഥ്യമാണ് തനുശ്രീ പറഞ്ഞതെന്ന് കജോള്‍ വ്യക്തമാക്കി. ഇത്തരം അനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തനിക്ക് നേരെ വരുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നേരെ നടക്കുന്നതിന് സാക്ഷിയാവുകയോ ചെയ്തിരുന്നെങ്കില്‍ താന്‍ ഇതിനെതിരെ പ്രതികരിക്കുമായിരുന്നെന്നും കാജോള്‍ വ്യക്തമാക്കി.

ബോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച നിരവധി അനുഭവങ്ങളും കഥകളും താന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം കഥകള്‍ എല്ലാം സത്യമാണോ എന്നറിയില്ല. എന്നാല്‍ ഞാനിങ്ങനെ ചെയ്തുവെന്ന് ആരും നിങ്ങളോട് വന്ന് പറയില്ലെന്നും കജോള്‍ പറഞ്ഞു. സിനിമയടക്കം ഒരു മേഖലയും ലൈംഗികാതിക്രമങ്ങളില്‍ നിന്ന് മുക്തമല്ല. ഒരു ലിംഗത്തില്‍ പെട്ട ആളുകള്‍ മാത്രമല്ല ഇതിന് ഇരകളാക്കപ്പെടുന്നത്. തെറ്റായ കാര്യങ്ങളെയും പീഡനങ്ങളെയും തുറന്നെതിര്‍ക്കാനും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും ബോളിവുഡിലും മീ ടൂ കാംപെയിന്‍ ആവശ്യമാണെന്നും കാജോള്‍ വ്യക്തമാക്കി. അതേസമയം നടന്മാരായ അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും തനുശ്രീയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു.

Kajol reacts Tanushree Nana Patekar issue

More in Malayalam Breaking News

Trending