Connect with us

സല്‍മാന്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാറില്ല, ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും; പലക് തിവാരിയുടെ വാക്കുകളെ തള്ളി നടി ഷെഹനാസ് ഗില്‍

Bollywood

സല്‍മാന്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാറില്ല, ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും; പലക് തിവാരിയുടെ വാക്കുകളെ തള്ളി നടി ഷെഹനാസ് ഗില്‍

സല്‍മാന്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാറില്ല, ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും; പലക് തിവാരിയുടെ വാക്കുകളെ തള്ളി നടി ഷെഹനാസ് ഗില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സല്‍മാന്‍ ഖാനെ കുറിച്ച് നടി പലക് തിവാരി പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായി മാറിയിരുന്നത്. സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്ത് ഇറങ്ങിയ വസ്ത്രങ്ങള്‍ അദ്ദേഹം അനുവദിക്കില്ല. പലര്‍ക്കും സല്‍മാന്റെ സെറ്റിനെ കുറിച്ച് ധാരണയില്ല. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്നാണ് സല്‍മാന്റെ നിര്‍ദേശം. അക്കാര്യത്തില്‍ നടന്‍ കണിശക്കാരനാണ്, എന്നായിരുന്നു നടി പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ നടന്‍ സല്‍മാന്‍ ഖാന്റെ സിനിമാ സെറ്റില്‍ സ്ത്രീകള്‍ക്ക് കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷെഹനാസ് ഗില്‍. സെറ്റിലെ വസ്ത്രധാരണത്തില്‍ പ്രചരിക്കുന്നതു പോലെ യാതൊരുവിധ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് ഷെഹനാസ് പറയുന്നത്.

‘കിസി ക ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിന് പിന്നാലെ നടി പലക് തിവാരി നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ സെറ്റിലെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഷെഹനാസിന്റെ പ്രതികരണം.

‘ഒരിക്കലും അങ്ങനെയല്ല. വസ്ത്രധാരണത്തില്‍ നിബന്ധനകളൊന്നും അദ്ദേഹം സെറ്റില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സല്‍മാന്‍ ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും. ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല. എപ്പോഴും നല്ല ഉപദേശം നല്‍കി ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നു.


കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആദ്ദേഹം എപ്പോഴും പറയാറുള്ളത്. എല്ലാവരോടും വളരെ കാര്യമായാണ് പെരുമാറുന്നത്. അദ്ദേഹമുള്ള സെറ്റ് വളരെ രസകരമാണ്,’ ഷെഹ്നാസ് വ്യക്തമാക്കി.

More in Bollywood

Trending

Recent

To Top