Connect with us

കനിഹയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് നടി

general

കനിഹയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് നടി

കനിഹയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് നടി

നിരവധി ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ കനിഹയ്ക്ക് പരിക്കേറ്റുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. താന്‍ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാന്‍ പഠിക്കുന്നു എന്നാണ് പരിക്ക് ഭേദമാകുന്നതിനെ കുറിച്ച് കനിഹ എഴുതിയിരിക്കുന്നത്.

പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കുന്ന ചിത്രവും കനിഹ പങ്കുവച്ചിട്ടുണ്ട്. ലിഗമെന്റ് ഇന്‍ജറിയാണ് കനിഹയ്ക്ക് സംഭവിച്ചിരിക്കുന്നത്. 5 ദിവസത്തിനുള്ളില്‍ ഇത് ശരിയാകുമെന്നും പോസ്റ്റില്‍ കനിഹ കുറിച്ചിട്ടുണ്ട്. കാല്‍ വേഗം സുഖമാകും എന്നിങ്ങനെയുള്ള ആശ്വാസ വാക്കുകളാണ് പോസ്റ്റിന് താഴെ കമന്റുകളായി എത്തുന്നത്.

അതേസമയം, ‘പെര്‍ഫ്യൂം’ എന്ന ചിത്രമാണ് കനിഹയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് പെര്‍ഫ്യൂമിന്റെ ഇതിവൃത്തം.പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

More in general

Trending

Recent

To Top